സിനിമയിലെ സുഹൃത്തുക്കളുമായി ജീവിതത്തിലും നല്ല ബന്ധത്തിലാണ് ആസിഫ് അലി.
അര്‍ജുന്‍ അശോകന്‍, ഗണപതി, ബാലുവര്‍ഗീസ് തുടങ്ങിയ നടന്മാര്‍ ആസിഫിന്റെ അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞദിവസം ഗണപതിയുടെ ജന്മദിനത്തോടനുബന്ധിച്ച് മൂവരും ഒത്തു കൂടുകയുണ്ടായി. ആഘോഷപരിപാടിയില്‍ താരമായത് ആസിഫിന്റെ മകനാണ്.
തന്റെ ചങ്ങാതിമാര്‍ക്കൊപ്പം മകന്‍ ആദമിന്റെ സന്തോഷ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ആസിഫ്. ഡാഡിയുടെ സുഹൃത്തുക്കള്‍ക്കൊപ്പം ചില്‍ ചെയ്യുന്ന മൈ ബോയ് എന്നാണ് നടന്‍ കുറിച്ചത്. ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.