Select Your Language

Notifications

webdunia
webdunia
webdunia
webdunia

രജനികാന്തിന്റെ സിനിമയില്‍ അവസരം,ശാരീരിക ബുദ്ധിമുട്ട് മൂലം ഒഴിവാക്കി, വിഷമത്തോടെ സലിംകുമാര്‍

Salimkumar sadly turned down an opportunity in Rajinikanth's film due to physical difficulties

കെ ആര്‍ അനൂപ്

, വ്യാഴം, 18 ഏപ്രില്‍ 2024 (11:15 IST)
ശാരീരിക ബുദ്ധിമുട്ട് മൂലം രജനികാന്തിന്റെ സിനിമയില്‍ നടന്‍ സലിംകുമാറിന് അഭിനയിക്കാനായില്ല. ഡേറ്റ് ചോദിച്ച് കോള്‍ വന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സലീമിന് പോവാനായില്ല. രജനികാന്തിനോടൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹം നടക്കാതെ പോയ സങ്കടം പങ്കുവയ്ക്കുകയാണ് സലിംകുമാര്‍.
 
'എനിക്ക് ഏറ്റവും സങ്കടം തോന്നിയ ഒരു കേസ് ഉണ്ടായിരുന്നു. ശാരീരികമായിട്ട് കുറച്ച് ബുദ്ധിമുട്ടിലായിരുന്ന സമയമാണ്. ചെറിയൊരു സങ്കടം വന്നു. മിനിഞ്ഞാന്ന് ഒരു കോള്‍ വന്നു. ഹലോ സാര്‍ ഒരു പടത്തിന്റെ ഷൂട്ടിംഗ് നടക്കുന്നുണ്ട്. ഒരു നാലര ദിവസത്തെ ഡേറ്റ് കിട്ടുമോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു നടക്കില്ല എന്റെ ശരീരം ശരിയല്ല എന്ന് പറഞ്ഞു. ഞാന്‍ ചുമ്മാ ചോദിച്ചു, ആരാ ഹീറോ എന്ന്. 
 
രജനികാന്ത് ആണ് ഹീറോ എന്ന് പറഞ്ഞു. അതെനിക്ക് ചെറിയൊരു വിഷമം ഉണ്ടായി. കാരണം പുള്ളിയുടെ കൂടെ അഭിനയിക്കണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. നാലര ദിവസം തുടര്‍ച്ചയായിട്ട് കൊടുക്കാന്‍ എനിക്ക് കഴിയില്ല. ആര്‍ട്ടിസ്റ്റ് ആരാണെന്ന് ചോദിക്കുന്നതിനു മുമ്പ് തന്നെ ഞാന്‍ നോ പറഞ്ഞു',-സലിംകുമാര്‍ പറഞ്ഞു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Fact Check: മമ്മൂട്ടിയെ നായകനാക്കി നിമിഷ സജയന്റെ സംവിധാനം ! അങ്ങനെയൊരു പ്രൊജക്ട് ഉണ്ടോ? യാഥാര്‍ഥ്യം ഇതാണ്