Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

സംഭവം എത്തി മക്കളെ ! വാലിബനിലെ ലാലേട്ടന്‍ ഇങ്ങനെ

രണ്ട് വേറിട്ട ലുക്കുകളിലാണ് വാലിബനില്‍ മോഹന്‍ലാല്‍ എത്തുന്നതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു

Malaikkottai Valiban Mohanlal first look poster
, വെള്ളി, 14 ഏപ്രില്‍ 2023 (17:10 IST)
മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മാസ് ഗെറ്റപ്പിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മോഹന്‍ലാലിനെ കാണുന്നത്. കട്ടി മീശയും താടിയും വെച്ച് മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് മോഹന്‍ലാല്‍. ഇപ്പോള്‍ പുറത്തുവന്നത് കൂടാതെ മറ്റൊരു ലുക്ക് കൂടി ചിത്രത്തില്‍ മോഹന്‍ലാലിന് ഉണ്ടാകുമെന്നാണ് വിവരം. 
 
രണ്ട് വേറിട്ട ലുക്കുകളിലാണ് വാലിബനില്‍ മോഹന്‍ലാല്‍ എത്തുന്നതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു കഥാപാത്രത്തിനായി മോഹന്‍ലാല്‍ താടിയെടുക്കുമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കൊമ്പന്‍ മീശക്കാരനായ ഗുസ്തിക്കാരനായാണ് മോഹന്‍ലാലിന്റെ ഒരു ലുക്കെന്നാണ് വിവരം. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥയായിരിക്കും ചിത്രം പറയുക. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. 
 


അതേസമയം ചിത്രത്തില്‍ ഗുസ്തി ചാംപ്യനായ ദ് ഗ്രേറ്റ് ഗാമയായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. ജനുവരി 18ന് രാജസ്ഥാനില്‍ വാലിബന്റെ ചിത്രീകരണം ആരംഭിച്ചു. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയാണ് നായിക വേഷത്തിലെത്തുന്നത്. ഈ വര്‍ഷം ഓണം റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആലോചന. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഹകരിക്കണമെന്ന് ആ സംവിധായകന്‍ ആവശ്യപ്പെട്ടു; വഴിവിട്ട ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ നോ പറഞ്ഞു: ഗീത വിജയന്‍