Webdunia - Bharat's app for daily news and videos

Install App

'വാലിബന്‍, മലൈക്കോട്ടൈ വാലിബന്‍'; മസിലു പെരുപ്പിച്ച് ലാലേട്ടന്‍, ടീസര്‍ കാണാം

'അകത്താരാ' എന്ന വാലിബന്റെ ചോദ്യത്തിനു 'അകത്ത് ദേവി' എന്നും അപ്പുറത്ത് ആരാണെന്ന ചോദ്യത്തിനു 'വാലിബന്‍..മലൈക്കോട്ടൈ വാലിബന്‍' എന്നും പറയുന്ന രംഗങ്ങളാണ് ടീസറില്‍

Webdunia
തിങ്കള്‍, 1 ജനുവരി 2024 (08:36 IST)
മോഹന്‍ലാല്‍ ആരാധകര്‍ക്കു പുതുവര്‍ഷ സമ്മാനമായി മലൈക്കോട്ടൈ വാലിബന്റെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. മോഹന്‍ലാലിന്റെ മാസ് ലുക്കും ഡയലോഗ് ഡെലിവറിയും അടങ്ങുന്ന 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് മലയാള മനോരമ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. മസിലു പെരുപ്പിച്ച് മാസ് ലുക്കിലാണ് മോഹന്‍ലാലിനെ ടീസറില്‍ കാണുന്നത്. 
 
'അകത്താരാ' എന്ന വാലിബന്റെ ചോദ്യത്തിനു 'അകത്ത് ദേവി' എന്നും അപ്പുറത്ത് ആരാണെന്ന ചോദ്യത്തിനു 'വാലിബന്‍..മലൈക്കോട്ടൈ വാലിബന്‍' എന്നും പറയുന്ന രംഗങ്ങളാണ് ടീസറില്‍. മലൈക്കോട്ടൈ വാലിബന്‍ എന്ന് തന്നെ പരിചയപ്പെടുത്തുമ്പോള്‍ മാസിലു പെരുപ്പിച്ച് കള്ളച്ചിരിയോടെ നില്‍ക്കുന്ന മോഹന്‍ലാലിനെ കാണാം. ഇതാണ് ടീസറിലെ ഏറ്റവും ശ്രദ്ധേയമായ രംഗം. 
 


ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25 നു തിയറ്ററുകളിലെത്തും. പി.എസ്.റഫീഖ് ആണ് വാലിബന്റെ കഥ ഒരുക്കിയിട്ടുള്ളത്. ഒരു അഭ്യാസിയുടെ ജീവിതം ബുദ്ധ സന്യാസികള്‍ക്കു സമാനമായ ജീവിതസാഹചര്യത്തില്‍ പറയുന്ന ഫാന്റസി ത്രില്ലര്‍ ആണ് മലൈക്കോട്ടൈ വാലിബന്‍. ഇമോഷണല്‍ ഡ്രാമയ്ക്കും ചിത്രത്തില്‍ വലിയ പ്രാധാന്യമുണ്ട്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്, സെഞ്ച്വറി, സരിഗമ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ആരാണ്?

ഇന്ത്യയില്‍ ടിക്കറ്റ് ആവശ്യമില്ലാതെ സൗജന്യ ട്രെയിന്‍ യാത്ര ചെയ്യാനാകുന്ന ഒരേയൊരു സ്ഥലം ഇതാണ്

ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടില്ല; പിണറായി വിജയനെ വാഴ്ത്തി സുധാകരന്‍ (വീഡിയോ)

എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ, ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ഇന്ത്യന്‍ റെയില്‍വെ മുഖം തിരിച്ചാലും കെ.എസ്.ആര്‍.ടി.സി ഉണ്ടല്ലോ; ക്രിസ്മസ്-പുതുവത്സര തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍

അടുത്ത ലേഖനം
Show comments