Select Your Language

Notifications

webdunia
webdunia
webdunia
webdunia

യോജിച്ച പങ്കാളിയെ ലഭിക്കുന്നത് വരെയും വിവാഹങ്ങൾ ഉണ്ടാകും, ഇന്ത്യയിൽ മാത്രമാണ് ഇതിനെല്ലാം നിയന്ത്രണം: രാഖി സാവന്ത്

യോജിച്ച പങ്കാളിയെ ലഭിക്കുന്നത് വരെയും വിവാഹങ്ങൾ ഉണ്ടാകും, ഇന്ത്യയിൽ മാത്രമാണ് ഇതിനെല്ലാം നിയന്ത്രണം: രാഖി സാവന്ത്
, ഞായര്‍, 31 ഡിസം‌ബര്‍ 2023 (14:46 IST)
ബോളിവുഡില്‍ എല്ലായ്‌പ്പോഴും വിവാദങ്ങളില്‍ ചെന്നുചാടാറുള്ള നടിയാണ് രാഖി സാവന്ത്. ഭര്‍ത്താവായ ആദിലുമായി വേര്‍പിരിഞ്ഞ ശേഷം ഭര്‍ത്താവിനെതിരെ നടത്തിയ ആരോപണങ്ങളിലൂടെ രാഖി സാവന്ത് അടുത്തിടയും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ വിവാഹത്തെ പറ്റി താരം നടത്തിയ അഭിപ്രായപ്രകടനങ്ങളാണ് ചര്‍ച്ചയായിരിക്കുന്നത്. അനുയോജ്യനായ പങ്കാളിയെ ലഭിക്കുന്നത് വരെ താന്‍ വിവാഹം കഴിച്ചുകൊണ്ടെയിരിക്കുമെന്നാണ് താരം വ്യക്തമാക്കിയത്.
 
ആദില്‍ തട്ടിയെടുത്ത പണവും ഡിവോഴ്‌സും കോടതി എനിക്ക് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവെച്ച് നല്ലൊരാളെ വിവാഹം കഴിച്ച് ജീവിക്കാനാവും. എനിക്ക് പറ്റുന്നയാളെ കിട്ടുന്നത് വരെ ഞാന്‍ വിവാഹം കഴിച്ചുകൊണ്ടിരിക്കും. അതുവരെ ഞാന്‍ പ്രണയിച്ചുകൊണ്ടിരിക്കും. കാരണം ഇതെന്റ് ജീവിതമാണ്. മരണശേഷം നമുക്ക് മറ്റൊരു ജീവിതമില്ല. ഹോളിവുഡിലെല്ലാം ഒരുപാട് പേര്‍ ഇന്നിലധികം പേരെ വിവാഹം കഴിക്കുകയും പ്രണയിക്കുകയുമെല്ലാം ചെയ്യുന്നു. അവിടെ അതിനൊന്നും പ്രശ്‌നങ്ങളില്ല. ഇന്ത്യയില്‍ മാത്രമാണ് ഈ നിയന്ത്രണങ്ങളുള്ളത്. രാഖി സാവന്ത് പറഞ്ഞു.
 
2022 മെയിലായിരുന്നു ആദിലുമായി രാഖി സാവന്തിന്റെ വിവാഹം. എന്നാല്‍ വിവാഹം നടന്ന് മാസങ്ങള്‍ക്കകം ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ച് രാഖി പരാതി നല്‍കിയിരുന്നു. രാഖി താനുമായുള്ള വിവാഹത്തിന് ശേഷവും മുന്‍ ഭര്‍ത്താവുമായി ബന്ധം തുടര്‍ന്നിരുന്നെന്നും തന്നെ മര്‍ദ്ദിക്കുമായിരുന്നുവെന്നുമാണ് ഇതിനെ പറ്റി ആദില്‍ വെളിപ്പെടുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാലിബൻ,ഭ്രമയുഗം, ഓസ്ലർ,ആവേശം,ആടുജീവിതം,കത്തനാർ: 2024ൽ മലയാള സിനിമയ്ക്ക് പ്രതീക്ഷകളേറെ