Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷൂട്ടിംഗ് കഴിയുന്നതോടെ ബന്ധം അവസാനിക്കുമെന്ന് കരുതി, പിള്ളേരുടെ പോക്ക് വിചാരിക്കുന്ന പോലെയല്ല

ഷൂട്ടിംഗ് കഴിയുന്നതോടെ ബന്ധം അവസാനിക്കുമെന്ന് കരുതി, പിള്ളേരുടെ പോക്ക് വിചാരിക്കുന്ന പോലെയല്ല
, ഞായര്‍, 31 ഡിസം‌ബര്‍ 2023 (13:23 IST)
താരകുടുംബത്തില്‍ നിന്നുള്ള പുതുതലമുറ സിനിമയില്‍ തുടക്കം കുറിച്ച സിനിമയായിരുന്നു 2023ല്‍ പുറത്തിറങ്ങിയ ആര്‍ച്ചീസ് എന്ന സിനിമ. ഷാറൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍,ശ്രീദേവിയുടെ മകള്‍ ഖുശി കപൂര്‍, അമിതാഭ് ബച്ചന്റെ കൊച്ചുമകന്‍ അ?ഗസ്ത്യ നന്ദ തുടങ്ങിയവരായിരുന്നു ആര്‍ച്ചീസിലെ പ്രധാന താരങ്ങള്‍. ഏറെ പ്രതീക്ഷയോടെയാണ് ഇറങ്ങിയതെങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ സിനിമയ്ക്കായിരുന്നില്ല.
 
താരകുടുംബങ്ങളില്‍ നിന്നുള്ള പുതുതലമുറയുടെ അഭിനയത്തെ പറ്റി എങ്ങുനിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ഷാറൂഖ് ഖാന്റെ മകളായ സുഹാന ഖാനും അമിതാബ് ബച്ചന്റെ കൊച്ചുമകനായ അഗസ്ത്യ നന്ദയും തമ്മില്‍ പ്രണയത്തിലായതായാണ് റിപ്പോര്‍ട്ടുകള്‍. സിനിമാസെറ്റില്‍ ഇരുവരുടെയും ബന്ധം പരസ്യമായിരുന്നുവെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്.
 
ആര്‍ച്ചീസിന്റെ ഷൂട്ടിംഗ് കഴിയുന്നതോടെ ബന്ധം അവസാനിക്കുമെന്നാണ് ഏവരും കരുതിയെങ്കിലും രണ്ടുപേരും തമ്മില്‍ ഇപ്പോള്‍ ഡേറ്റിംഗ് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബന്ധത്തില്‍ ഇരുവീട്ടുകാര്‍ക്കും എതിര്‍പ്പുകളില്ലെന്നാണ് വിവരം. ജാന്‍വി കപൂര്‍,സാറ അലിഖാന്‍,അനന്യ പാണ്ഡെ തുടങ്ങിയ താരപുത്രിമാരെല്ലാം തന്നെ ആദ്യചിത്രത്തിന് പിന്നാലെ പ്രണയഗോസിപ്പുകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ വേഗത്തില്‍ തന്നെ ഈ ഗോസിപ്പുകള്‍ കെട്ടടങ്ങിയിരുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2023 Round up: 2023ൽ നിങ്ങള്‍ കണ്ടിരിക്കേണ്ട മലയാളം സിനിമകള്‍