Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തവണയും എത്തിയില്ല !ഏജന്റ് ഒടിടി റിലീസ് ആകാത്തതിന് പിന്നില്‍ ഇതാണ് കാരണം !

Akhil Akkineni

കെ ആര്‍ അനൂപ്

, വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (12:10 IST)
മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ് ഒടിടി റിലീസ് ആയില്ല. റിലീസ് ചെയ്ത് അഞ്ചു മാസങ്ങള്‍ക്കിപ്പുറം ഒടിടിയില്‍ എത്തുന്ന വിവരം ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. എന്നാല്‍ ഇപ്പോഴും സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഒടിടി റിലീസും നീളുകയാണ്.
 
 ഒടിടി റ്റൈറ്റ്‌സ് സോണി ലിവ് ആയിരുന്നു സ്വന്തമാക്കിയത്. മെയ് 19ന് ആദ്യം ഒടിടി റിലീസ് പ്രഖ്യാപിച്ചെങ്കിലും അത് മാറ്റി. നിര്‍മ്മാതാക്കളും സോണി ലിവും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇതിനു പിന്നില്‍.ജൂണ്‍ 26നും ഒടുവില്‍ സെപ്റ്റംബര്‍ 29നും വരെ സോണി ലിവ് പ്രഖ്യാപിച്ചു. അതും നടക്കാതെ പോയിരിക്കുകയാണ് ഇപ്പോള്‍. വലിയ നഷ്ടം നേരിടേണ്ടിവന്ന സിനിമയുടെ വിതരണക്കാരില്‍ ഒരാള്‍ കോടതിയില്‍ കേസ് നല്‍കിയതിനെ തുടര്‍ന്നുള്ള നടപടികളിലാണ് ഏജന്റിന്റെ ഒടിടി റിലീസ് കുടുങ്ങിക്കിടക്കുന്നത്.
സുരേന്ദര്‍ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
  
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സലാര്‍' വരുന്നു... ഒടുവില്‍ റിലീസ് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍