Select Your Language

Notifications

webdunia
webdunia
webdunia
webdunia

'സലാര്‍' വരുന്നു... ഒടുവില്‍ റിലീസ് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍

Salaar Cease Fire In theatres worldwide from

കെ ആര്‍ അനൂപ്

, വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (12:06 IST)
2023-ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ 'സലാര്‍' റിലീസ് തീയതി പുറത്ത്.പ്രഭാസ് നായകനായി എത്തുന്ന സലാറിന്റെ റിലീസ് തീയതി ഒടുവില്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രം നിരവധി പ്രശ്‌നങ്ങള്‍ കാരണം റിലീസ് വൈകുകയായിരുന്നു. രണ്ടു ഭാഗങ്ങളില്‍ ആയാണ് നിര്‍മ്മിച്ചിരിക്കുന്നത്.
 ചിത്രം സെപ്റ്റംബര്‍ 28 ന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ സെപ്റ്റംബര്‍ 29 ന് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. 2023 ഡിസംബര്‍ 22-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ സിനിമ എത്തും.
സലാര്‍' പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്, അതിനാലാണ് ഡിസംബറിലേക്ക് റിലീസ് നീട്ടിയത്.
 
പൃഥ്വിരാജ് സുകുമാരന്‍,ജഗപതി ബാബു, ശ്രുതി ഹാസന്‍, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രിയ റെഡ്ഡി, രാമചന്ദ്ര രാജു, മധു ഗുരുസ്വാമി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Uyir Ulag Birthday video:ആഘോഷം വിദേശ രാജ്യത്ത്, നയന്‍താരയുടെ മക്കളുടെ ഒന്നാം പിറന്നാള്‍