Webdunia - Bharat's app for daily news and videos

Install App

Onam Releases 2022: ഇത്തവണ ഓണത്തിന് റിലീസ് ചെയ്യുന്ന സിനിമകള്‍ ഇതെല്ലാം; ബോക്‌സ്ഓഫീസില്‍ ആര് ജയിക്കും?

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് ഓണത്തിനു റിലീസ് ചെയ്യും

Webdunia
തിങ്കള്‍, 22 ഓഗസ്റ്റ് 2022 (12:16 IST)
Onam Releases 2022: മമ്മൂട്ടിയും മോഹന്‍ലാലും ഇല്ലാതെ ഇത്തവണത്തെ ഓണം റിലീസ്. ഇരുവരുടെയും സിനിമകള്‍ ഓണഥ്തിനു ശേഷമാണ് റിലീസ് ചെയ്യുക. ഓണം സീസണ്‍ ലക്ഷ്യംവെച്ച് തിയറ്ററുകളിലെത്തുന്ന പ്രധാന സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം. 
 
1. ഗോള്‍ഡ് 
 
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് ഓണത്തിനു റിലീസ് ചെയ്യും. പൃഥ്വിരാജും നയന്‍താരയുമാണ് ഗോള്‍ഡില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓണത്തിനു ചിത്രം എത്തുമെന്ന് അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് അറിയിച്ചത്. 
 
2. ഒറ്റ് 
 
എസ്.സഞ്ജീവിന്റെ തിരക്കഥയില്‍ ഫെല്ലിനി ടി.പി.സംവിധാനം ചെയ്യുന്ന ഒറ്റ് മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യും. അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യും. 
 
3. പാല്‍തു ജാന്‍വര്‍ 
 
സംഗീത് പി.രാജന്‍ സംവിധാനം ചെയ്യുന്ന പാല്‍തു ജാന്‍വര്‍ ഓണത്തിനെത്തും. മൃഗസ്‌നേഹികളുടെ കഥ പറയുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫാണ് നായക വേഷം അവതരിപ്പിക്കുന്നത്. 
 
4. ഒരു തെക്കന്‍ തല്ല് കേസ് 
 
ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ല് കേസ് ഓണത്തിന് എത്തും. ബിജു മേനോന്‍, നിമിഷ സജയന്‍, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഫെസ്റ്റിവല്‍ മൂഡിലുള്ള ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments