Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

സിജു... നീ കഴിവുള്ള ഒരു നടനാണ്:റോഷന്‍ ആന്‍ഡ്രൂസ്

Rosshan Andrrews Siju Wilson

കെ ആര്‍ അനൂപ്

, തിങ്കള്‍, 22 ഓഗസ്റ്റ് 2022 (09:07 IST)
സിജു വില്‍സണ്‍ എന്ന യുവ നായകന്‍ തന്റെ കരിയറിലെ ഏറ്റവും വലിയ റിലീസിനായി കാത്തിരിക്കുകയാണ്. പത്തൊമ്പതാം നൂറ്റാണ്ട് തിരുവോണ ദിനത്തില്‍ പ്രദര്‍ശനത്തിന് എത്തും. സിനിമയിലെത്തി 12 വര്‍ഷം പൂര്‍ത്തിയാക്കുന്ന താരത്തിന്റെ പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രകടനത്തിന് കയ്യടിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്.
 
'സിജു... നീ കഴിവുള്ള ഒരു നടനാണ്. ഈ ട്രെയിലര്‍ നിന്റെ എല്ലാ കഠിനധ്വാനത്തെയും കാണിച്ചുതരുന്നു. എന്റെ സഹോദരനെ ഓര്‍ത്ത് ശരിക്കും സന്തോഷമുണ്ട്... മുഴുവന്‍ ടീമിനും സ്‌നേഹവും പ്രാര്‍ത്ഥനകളും.'-റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.
 
12 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തില്‍ ഒരു സീനില്‍ അധികമാരും ശ്രദ്ധിക്കപ്പെടാതെ സിജു വില്‍സണ്‍ വന്നുപോയിട്ടുണ്ട്. ആ കോമഡി രംഗം പലപ്പോഴും മിനി സ്‌ക്രീനില്‍ എത്തിയിട്ടുണ്ടെങ്കിലും ആരും ശ്രദ്ധിച്ചു കാണില്ല.
 
ആലുവ സ്വദേശിയായ സിജു വില്‍സണ്‍ ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സിനിമയില്‍ എത്തിയത്. അമൃത ടിവിയിലെ' ജസ്റ്റ് ഫോര്‍ ഫണ്‍'എന്ന പരമ്പര നടന്റെ കരിയറില്‍ വഴിത്തിരിവായി.
 
 'നേരം', 'പ്രേമം' റിലീസ് ആയതോടെ കൂടുതല്‍ അവസരങ്ങള്‍ നടനെ തേടിയെത്തി. മലര്‍വാടി ആര്‍ട്സ് ക്ലബ്, ലാസ്റ്റ് ബെഞ്ച്, ബിവേര്‍ ഓഫ് ഡോക്സ്, തേര്‍ഡ് വേള്‍ഡ് ബോയ്സ്, ഹാപ്പി വെഡ്ഡിംങ്ങ്, കട്ടപ്പനയിലെ റിത്വിക് റോഷന തുടങ്ങിയവയാണ് നടന്റെ പ്രധാന ചിത്രങ്ങള്‍.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്നും ഇന്നും, ഇച്ചാക്കയ്‌ക്കൊപ്പം ലാല്‍, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് താരരാജാക്കന്മാര്‍