Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് നിവിന്‍ പോളിയുടെ തിരിച്ചുവരവ് ആകുമോ? ഇത്തവണ കൂട്ടിന് അജുവല്ല, ധ്യാന്‍; മലയാളി ഫ്രം ഇന്ത്യ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വൈറല്‍

ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്

Malayali From India Title Announcement
, ചൊവ്വ, 26 ഡിസം‌ബര്‍ 2023 (08:58 IST)
നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന 'മലയാളി ഫ്രം ഇന്ത്യ' ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വളരെ രസകരമായ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. നിവിന്‍ പോളിയുടെ കളിയും തമാശകളും തന്നെയാണ് വീഡിയോയുടെ ശ്രദ്ധാകേന്ദ്രം. 
 
ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. കോമഡി എന്റര്‍ടെയ്‌നറായിരിക്കും ചിത്രമെന്നാണ് ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. മിക്ക ചിത്രങ്ങളിലും നിവിന്‍ പോളിക്കൊപ്പം സുഹൃത്തായി എത്തുന്ന അജു വര്‍ഗീസിന് പകരം ഇത്തവണ ധ്യാന്‍ ശ്രീനിവാസനാണ് ആ കഥാപാത്രം ചെയ്യുന്നത്. അജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. 


അനശ്വര രാജന്‍, അനുപമ പരമേശ്വരന്‍ എന്നിവരാണ് നായികമാര്‍. ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജനഗണമനയുടെ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്. ഛായാഗ്രഹണം സുദീപ് ഇളമണ്‍, സംഗീതം ജെയിക്‌സ് ബിജോയ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധനുഷ് സിനിമയിൽ നായകനായി മാത്യൂ, കൂടെ പ്രിയ വാര്യരും അനിഖയും സർപ്രൈസായി ഫസ്റ്റ്ലുക്ക് പോസ്റ്റർ