Webdunia - Bharat's app for daily news and videos

Install App

'മാളികപ്പുറം 2' വരും, തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, സിനിമയെക്കുറിച്ച് അഭിലാഷ് പിള്ള

കെ ആര്‍ അനൂപ്
വ്യാഴം, 30 നവം‌ബര്‍ 2023 (09:14 IST)
മാളികപ്പുറം മലയാളത്തില്‍ മാത്രം റിലീസ് ചെയ്ത് വന്‍ വിജയമായതിന് പിന്നാലെ ഹിന്ദി,തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. 2022ലെ അവസാനത്തോടെ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ ഇരിക്കെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വിവരങ്ങളാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള കൈമാറിയിരിക്കുന്നത്. 
'മാളികപ്പുറം വിജയിച്ചത് കൊണ്ട് രണ്ടാം ഭാഗം ആലോചിച്ചതല്ല, മാളികപ്പുറം ഷൂട്ടിംഗ് നടക്കുമ്പോള്‍ തന്നെ രണ്ടാം ഭാഗത്തിന്റെ ഫുള്‍ സ്‌ക്രീന്‍ പ്ലേ അന്നേ ലോക്ക് ചെയ്തതാണ്. ഈ പടം ഷൂട്ട് നടക്കുമ്പോഴേ ഞാന്‍ പറയും ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് അടിച്ചു കഴിഞ്ഞാല്‍ മാളികപ്പുറം രണ്ടാം ഭാഗം നമ്മള്‍ ചെയ്തിരിക്കും, അനൗണ്‍സ് ചെയ്യുമെന്ന് എല്ലാവരോടും പറയുമായിരുന്നു. മാളികപ്പുറം ഹിറ്റായി കഴിഞ്ഞപ്പോള്‍ സ്‌ക്രീന്‍ പ്ലേയില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവന്നു. അത് ഞാന്‍ ഇപ്പോള്‍ ചെയ്തിട്ടുണ്ട്. എല്ലാ ഘടകങ്ങളും ഒത്തു വന്നാല്‍ ചിലപ്പോള്‍ അത് സംഭവിക്കും. അങ്ങനെ ഞാന്‍ പറയുന്നുള്ളൂ. സംഭവിക്കുമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ എല്ലാം ഒത്തു വന്നാല്‍ മാളികപ്പുറം സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.',-അഭിലാഷ് പിള്ള പറഞ്ഞു.
നവാഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്.
അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments