Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മാളികപ്പുറം' ടീം വീണ്ടും ഒന്നിക്കുന്നു, അണിയറയില്‍ പുത്തന്‍ ചിത്രം, പുതിയ വിവരങ്ങള്‍

'മാളികപ്പുറം' ടീം വീണ്ടും ഒന്നിക്കുന്നു, അണിയറയില്‍ പുത്തന്‍ ചിത്രം, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

, വ്യാഴം, 12 ഒക്‌ടോബര്‍ 2023 (11:09 IST)
മാളികപ്പുറത്തിനു ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നു. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ശശി ശങ്കര്‍ ആണ്. മാളികപ്പുറത്തിലെ കുട്ടിതാരമായ ദേവനന്ദയും ഈ സിനിമയുടെ ഭാഗമാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളൂ.
 
'മാളികപ്പുറത്തിന് ശേഷം അഭിലാഷ് ചേട്ടന്റെ തിരക്കഥയില്‍ വിഷ്ണു ചേട്ടന്‍ ഡയറക്റ്റ് ചെയ്ത്, മ്യൂസിക് ഡയറക്ടര്‍ രഞ്ജിന്‍ ചേട്ടനും പിന്നെ ഞങ്ങളുടെ കണ്‍ട്രോളര്‍ സഞ്ജയ് ചേട്ടനും വീണ്ടും ഒന്നിക്കുന്നു ഒപ്പം ഏറ്റവും വലിയ സപ്പോര്‍ട്ട് ആയിട്ട് മുരളി അങ്കിളും ഉല്ലാസ് അങ്കിളും',-എന്നാണ് ദേവനന്ദ സിനിമയെക്കുറിച്ച് പറഞ്ഞത്.
 
'മാളികപ്പുറ'ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദ പ്രധാന വേഷത്തില്‍ എത്തുന്ന ഹൊറര്‍ ഫാന്റസി ചിത്രമാണ് 'ഗു'. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഓഗസ്റ്റ് 19ന് ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്.വിനയ് ഫോര്‍ട്ടിന്റെ പുതിയ ചിത്രമാണ് 'സോമന്റെ കൃതാവ്'. നിലവില്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമയില്‍ ദേവനന്ദയും അഭിനയിച്ചിട്ടുണ്ട്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ല'; 'ചാവേര്‍' രണ്ടാം വാരത്തിലേക്ക് !