Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൊറര്‍ ഫാന്റസി ചിത്രം,'ഗു'ചിത്രീകരണം പൂര്‍ത്തിയായി

Official Packup  devanandha.malikappuram gu malayalam movie

കെ ആര്‍ അനൂപ്

, വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (11:08 IST)
'മാളികപ്പുറ'ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദ പ്രധാന വേഷത്തില്‍ എത്തുന്ന ഹൊറര്‍ ഫാന്റസി ചിത്രമാണ് 'ഗു'. മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഓഗസ്റ്റ് 19ന് ആയിരുന്നു ചിത്രീകരണം ആരംഭിച്ചത്.
 
മിന്ന എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിക്കുന്നത്. നിരവധി കുട്ടി താരങ്ങളും സിനിമയുടെ ഭാഗമാണ്. മിന്നയുടെ അച്ഛനായി സൈജു കുറുപ്പ് വേഷമിടുന്നു.നടി അശ്വതി മനോഹരന്‍ മിന്നയുടെ അമ്മയായി എത്തുന്നത്.നിരഞ്ജ് മണിയന്‍ പിള്ള രാജു, മണിയന്‍ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണന്‍, ലയാ സിംസണ്‍ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
 
സംഗീതം: ജോനാഥന്‍ ബ്രൂസ്, ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവന്‍, എഡിറ്റിംഗ്: വിനയന്‍ എം.ജെ, കലാസംവിധാനം: ത്യാഗു തവന്നൂര്‍.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളരി പയറ്റ് പഠിക്കാന്‍ പ്രായം ഒരു പ്രശ്‌നമല്ല ! നടി അന്നു ആന്റണിയെ നോക്കൂ...