Webdunia - Bharat's app for daily news and videos

Install App

'ഞങ്ങള്‍ ഈ വിജയം ഉടന്‍ ആഘോഷിക്കും';കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക നന്ദിയെന്ന് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍

കെ ആര്‍ അനൂപ്
വ്യാഴം, 2 ഫെബ്രുവരി 2023 (09:11 IST)
ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം 100 കോടി ക്ലബ്ബില്‍.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത സിനിമയെ പ്രശംസിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. തന്റെ സിനിമയുടെ വലിയ വിജയം ഉടന്‍തന്നെ ആഘോഷമാക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍. ആദ്യ സിനിമ തന്നെ നൂറുകണക്കിലെത്തിയ ആവേശം വിഷ്ണു പങ്കുവെച്ചു.
 
'ഹലോ, മാളികപ്പുറത്തിന് ഇത് ഒരു സെഞ്ച്വറി. ഈ സിനിമയെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിച്ചതിന് ഒരുപാട് നന്ദി. ലോകമെമ്പാടുമുള്ള 100 കോടി കളക്ഷന്‍ എന്ന ശ്രദ്ധേയമായ നാഴികക്കല്ല് ഞങ്ങള്‍ മറികടന്നു...40 ദിവസം കേരളത്തില്‍ പ്രതിദിനം 500+ ഷോകളും 240+ തിയേറ്ററുകളും, എല്ലാ ഭാഷകളിലും (കന്നഡയും ഹിന്ദിയും ഒഴികെ..!) ലോകമെമ്പാടും വിജയകരമായി ഓടുന്നു. അഭിമാന നിമിഷവും അനുഗൃഹീതമായ അനുഭവവും.
 
 ഞങ്ങളുടെ മാളികപ്പുറം മൂവിയോടുള്ള നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാ കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക നന്ദി. ഈ സംരംഭത്തിന് മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി. സുഹൃത്തുക്കളേ, ഞങ്ങള്‍ ഈ വിജയം ഉടന്‍ ആഘോഷിക്കും'-വിഷ്ണു ശശിശങ്കര്‍ കുറിച്ചു.
 
സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരാണ് മറ്റ് താരങ്ങള്‍. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ഷമീര്‍ മുഹമ്മദാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സന്തോഷ് വര്‍മ, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
 
കലാസംവിധാനം: സുരേഷ് കൊല്ലം, മേയ്ക്കപ്പ്: ജിത്ത് പയ്യന്നൂര്‍, വസ്ത്രാലങ്കാരം: അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോഗ്രാഫി സ്റ്റണ്ട്: സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ് പടിയൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടേര്‍സ്: രജീസ് ആന്റണി, ബിനു ജി നായര്‍, അസിസ്റ്റന്റ് ഡയറകട്ടേഴ്സ്: ജിജോ ജോസ്, അനന്തു പ്രകാശന്‍, ബിബിന്‍ എബ്രഹാം, കോറിയോഗ്രഫി: ഷരീഫ്, സ്റ്റില്‍സ്: രാഹുല്‍ ടി, ലൈന്‍ പ്രൊഡ്യൂസര്‍: നിരൂപ് പിന്റോ, മാനേജര്‍സ്: അഭിലാഷ് പൈങ്ങോട്, സജയന്‍, ഷിനോജ്. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്റ്: വിപിന്‍ കുമാര്‍.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments