Publish Date: Tue, 31 Jan 2023 (11:09 IST)
Updated Date: Tue, 31 Jan 2023 (11:11 IST)
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം വന്‍ വിജയമായി മാറിക്കഴിഞ്ഞു. ഈ ഫാമിലി ബ്ലോക്ക് ബസ്റ്റര്‍ അഞ്ചാം വാരത്തിലും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു.
നിരവധി ഹൗസ് ഫുള്‍ ഷോകള്‍ തിയേറ്ററുകള്‍ക്ക് സമ്മാനിച്ച് മാളികപ്പുറം പ്രദര്‍ശനം തുടരുകയാണ്.145 തിയേറ്ററുകളില്‍ ആയിരുന്നു പ്രദര്‍ശനം ആരംഭിച്ചത്. അന്നുമുതല്‍ സിനിമയ്ക്ക് നേട്ടങ്ങളുടെ കഥ മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.
കുടുംബ പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ മാളികപ്പുറത്തിനായി. ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയ്ക്ക് പ്രതീക്ഷ നല്‍കുന്ന കാഴ്ചയായിരുന്നു അത്.
'മാളികപ്പുറം' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 50 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്. 3.5 കോടി ബജറ്റില്‍ ആണ് സിനിമ നിര്‍മ്മിച്ചത്.
നിര്‍മ്മാതാക്കളുടെ തിയേറ്റര്‍ വിഹിതത്തില്‍ നിന്നു തന്നെ ലാഭത്തിലെത്തിയ മാളികപ്പുറം ഒ.ടി.ടി സാറ്റലൈറ്റ് അവകാശങ്ങള്‍ കൂടി വിറ്റുപോകുമ്പോള്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയ നേട്ടം ഉണ്ടാകുമെന്നാണ് ട്രൈഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.
ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം' ഡിസംബര്‍ 30 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തി.