ബോളിവുഡിലും ഹോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ച താരമാണ് മല്ലിക ഷെരാവത്ത്. തന്റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ മല്ലിക പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. തനിക്ക് മാറ്റാന്‍ കഴിയാത്ത ഒരു ശീലത്തെ കുറിച്ച് 'ദ ലവ് ലോഫ് ലൈവ് ഷോ'യില്‍ താരം തുറന്നുപറഞ്ഞു. തന്റെ കാമുകന് ഇഷ്ടമില്ലാത്ത ഒരു കാര്യമാണ് അതെന്നാണ് മല്ലിക പറയുന്നത്.
'ഞാന്‍ നേരത്തെ ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നയാളാണ്. അതിന് എന്റെ കാമുകന് എപ്പോഴും പരാതിപ്പെടും. 'എന്റെ ദൈവമേ, നീയെന്താ സന്യാസിയാണോ' എന്ന് ചോദിക്കും. 'നീ എന്തിനാണ് നേരത്തെ ഉറങ്ങുന്നത്,? നിന്റെ പ്രശ്നം എന്താണ്?' എന്നൊക്കെ ചോദിക്കും,' തന്റെ കാമുകന് എപ്പോഴും പരാതിപ്പെടുന്നത് തന്റെ ഈ ശീലത്തെക്കുറിച്ചാണെന്നും മല്ലിക പറയുന്നു.