Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ ഈ വർഷത്തെ രണ്ടാം സെഞ്ച്വറി; നൂറ് കോടി നേടി മാമാങ്കം

സിനിമയ്ക്കെതിരെ നടക്കുന്ന ഡീഗ്രേഡിങ്ങിനിടയിലും വിമര്‍ശനങ്ങള്‍ക്കിടിയിലുമാണ് മാമാങ്കം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

മമ്മൂട്ടിയുടെ ഈ വർഷത്തെ രണ്ടാം സെഞ്ച്വറി; നൂറ് കോടി നേടി മാമാങ്കം

റെയ്‌നാ തോമസ്

, ശനി, 21 ഡിസം‌ബര്‍ 2019 (13:14 IST)
റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് മമ്മൂട്ടിയുടെ മാമാങ്കം. റിലീസ് ചെയ്ത് എട്ടാം ദിവസം നൂറുകോടി ക്ലബ്ബില്‍ ഇടംപടിച്ചിരിക്കുകയാണ് ഈ ചരിത്ര സിനിമ. സിനിമയ്ക്കെതിരെ നടക്കുന്ന ഡീഗ്രേഡിങ്ങിനിടയിലും വിമര്‍ശനങ്ങള്‍ക്കിടിയിലുമാണ് മാമാങ്കം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 
 
സിനിമയുടെ ആഗോള കളക്ഷന്‍ 100 കോടി പിന്നിട്ടതായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.നൂറ് കോടി ക്ലബില്‍ ഇടം നേടുന്ന മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് മാമാങ്കം. മധുരരാജയും ഈ നേട്ടം കൈവരിച്ചിരുന്നു. 
 
മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രം റെക്കോര്‍ഡ് തുകയ്ക്ക് ചൈനയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയുമാണ്. കഴിഞ്ഞദിവസമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇത് വ്യക്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'തെറ്റുണ്ടെങ്കിൽ ഉറപ്പായിട്ടും ഞാൻ മാപ്പ് പറയും'; ഷെ‌യ്‌ൻ നിഗം