Webdunia - Bharat's app for daily news and videos

Install App

'പ്രേമലു'വിലൂടെ തമിഴ്‌നാട്ടിലും പ്രിയങ്കരി; വിജയ്‌ക്കൊപ്പം 'ദളപതി 69' ല്‍ മമിതയും

ചിത്രത്തിലെ പ്രധാന താരങ്ങളെ ഔദ്യോഗികമായി പ്രൊഡക്ഷന്‍ ഹൗസ് കഴിഞ്ഞ ദിവസങ്ങളില്‍ പരിചയപ്പെടുത്തിയിരുന്നു

Aparna Shaji
വ്യാഴം, 3 ഒക്‌ടോബര്‍ 2024 (11:17 IST)
Vijay and Mamitha

ദളപതി വിജയ് തന്റെ സിനിമ കരിയര്‍ അവസാനിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ അവസാന ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. അതുകൊണ്ട് തന്നെ 'ദളപതി 69' ന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതസംവിധാനം.
 
ചിത്രത്തിലെ പ്രധാന താരങ്ങളെ ഔദ്യോഗികമായി പ്രൊഡക്ഷന്‍ ഹൗസ് കഴിഞ്ഞ ദിവസങ്ങളില്‍ പരിചയപ്പെടുത്തിയിരുന്നു. ബോബി ഡിയോളും പൂജാ ഹെഡ്‌ഗെയും ചിത്രത്തിലുണ്ട്. ബോബി ഡിയോള്‍ വില്ലനാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൂജ വിജയ്യുടെ നായികയായിട്ടാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ, പുതിയ റിപ്പോര്‍ട്ട് പ്രകാരം മലയാളി സാന്നിധ്യം ചിത്രത്തിലുണ്ട്. മമിതാ ബൈജുവാണ് ദളപതി 69ന്റെ ഭാഗമാകുന്നത്. 
 


പ്രേമലുവിലൂടെ മലയാളത്തിനു പുറത്തും ഏറെ ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് മമിത. വിജയ് ചിത്രത്തില്‍ അവസരം ലഭിക്കാനുള്ള കാരണവും അതുതന്നെ. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിര്‍മ്മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ ദളപതി 69 നിര്‍മ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. സ്ഥിരം ഫോര്‍മാറ്റില്‍ നിന്നും ഇത്തവണയെങ്കിലും വിജയ് മാറ്റി പിടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹ അഭ്യർഥന നിരസിച്ചു: പാലക്കാട് നെന്മാറയിൽ കാമുകിയേയും അച്ഛനെയും വീട്ടിൽ കയറി വെട്ടിയ യുവാവ് അറസ്റ്റിൽ

മുസ്ലീ ലീഗ് നേതാവ് എം കെ മുനീർ ഐസിയുവിൽ തുടരുന്നു, ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ശ്രീകോവില്‍ തുറന്ന് വിഗ്രഹങ്ങളിലെ സ്വര്‍ണ മാല മോഷ്ടിച്ചു; തൃശൂരില്‍ മുന്‍ പൂജാരി അറസ്റ്റില്‍

കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗബാധ, കേരളത്തെ ഭീതിയിലാഴ്ത്തി അമീബിക് മസ്തിഷ്കജ്വരം

പാര്‍ട്ടിയിലുമില്ല, പാര്‍ലമെന്ററി പാര്‍ട്ടിയിലുമില്ല; മാങ്കൂട്ടത്തിലിനെ തള്ളി വീണ്ടും സതീശന്‍

അടുത്ത ലേഖനം
Show comments