Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒളിവ് ജീവിതത്തിന് ശേഷം ജാമ്യം: സിദ്ധിഖിനെ തള്ളിപ്പറയാതെ കുടുംബം, പിറന്നാള്‍ ആഘോഷിച്ച് നടന്‍

കേസും കോടതിയുമായി മുന്നോട്ട് പോകുകയാണെങ്കിലും സിദ്ധിഖിനെ അദ്ദേഹത്തിന്റെ കുടുംബം തള്ളി പറഞ്ഞിട്ടില്ല

Sidhique

Aparna Shaji

, വ്യാഴം, 3 ഒക്‌ടോബര്‍ 2024 (10:26 IST)
Sidhique

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തില്‍ കുടുങ്ങിയ നടന്‍ സിദ്ധിഖ് കേസും വിവാദവുമായി മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍. യുവനടിയുടെ പരാതിയില്‍ സിദ്ധിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയപ്പോള്‍ അറസ്റ്റുണ്ടാകാതിരിക്കാന്‍ ഒരാഴ്ചയോളം നടന്‍ ഒളിവിലായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ഇടക്കാല ആശ്വാസം അനുവദിച്ചതിന് പിന്നാലെയാണ് സിദ്ധിഖ് ഒളിവ് ജീവിതം അവസാനിപ്പിച്ചത്.  
 
കേസും കോടതിയുമായി മുന്നോട്ട് പോകുകയാണെങ്കിലും സിദ്ധിഖിനെ അദ്ദേഹത്തിന്റെ കുടുംബം തള്ളി പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം താരത്തിന്റെ 62-ാം പിറന്നാളായിരുന്നു. സിദ്ധിഖിന്റെ രണ്ടാമത്തെ മകനും യുവനടനുമായ ഷെഹീനും ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. ഷെഹീന്റെ പെണ്‍കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ടാണ് മകന്‍ പിതാവിന് ആശംസകള്‍ നേര്‍ന്നത്. പിറന്നാള്‍ ആശംസകള്‍ വാപ്പിച്ചിയെന്നാണ് ഷെഹീന്‍ കുറിച്ചത്. 
 
അതേസമയം, കേസില്‍ സിദ്ധിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ധിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകര്‍ അറിയിച്ചു. സ്വമേധയാ ഹാജരായാലും ചോദ്യം ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ്. ബലാത്സംഗക്കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് താത്കാലികാശ്വാസം ലഭിച്ച സിദ്ധിഖ് പൊലീസിന്റെ ചോദ്യം ചെയ്യല്‍ നോട്ടീസിനായി കാത്തിരിക്കുകയാണ്. നോട്ടീസ് ലഭിച്ചാല്‍ ആ നിമിഷം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനാണ് തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവരൊന്നും ഇല്ലെങ്കില്‍ ഈ സൂപ്പര്‍സ്റ്റാര്‍സ് എന്ന് പറയുന്നവരാരും ഇല്ല': ഇഷ്ട നടന്മാരെ കുറിച്ച് വിനായകന്‍