മമ്മൂട്ടി പുഴു എന്ന ചിത്രത്തിന്റെ തിരക്കിലാണ്. റത്തീന ഷര്‍ഷാദ് ചെയ്യുന്ന സിനിമയ്ക്ക് വേണ്ടിയാണ് മെഗാസ്റ്റാറിന്റെ പുതിയ ലുക്ക്. പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടിയുടെ ഒപ്പം നടി മാളവിക മേനോന്‍ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്.
'ഈ ഗ്ലാമര്‍ നു മുന്‍പില്‍ പിടിച്ചു നില്കാന്‍ പറ്റുന്നില്ലല്ലോ എന്റെ ഈശ്വരാ. മമ്മൂക്ക ലവ്'-മാളവിക മേനോന്‍ കുറിച്ചു.
ഉണ്ടക്ക് ശേഷം ഹര്‍ഷാദ് ഒരുക്കുന്നതാണ് സിനിമയുടെ കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.