'സിബിഐ 5'ന് ശേഷം മമ്മൂട്ടിയുടെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മെയ്-ജൂണ്‍ മാസങ്ങളിലായി ആരംഭിക്കും. പോലീസ് യൂണിഫോമില്‍ മമ്മൂട്ടി വീണ്ടും കാണാനാകും. ഉദയകൃഷ്ണയുടെതാണ് സ്‌ക്രിപ്റ്റ്.
ഒരു യഥാര്‍ത്ഥ സംഭവ കഥയാണ് സിനിമ പറയുന്നത്.
അതേസമയം സിബിഐ 5 ചിത്രീകരണം പുരോഗമിക്കുകയാണ്. നേരത്തെ ലഭിച്ച വിവരമനുസരിച്ച് ഈ മാസം അവസാനത്തോടെയൊ മാര്‍ച്ച് ആദ്യമോ സിബിഐ 5 ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.