Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ ത്രില്ലര്‍,വലിയ താരനിര, പേരിടാത്ത ചിത്രം അണിയറയില്‍ ഒരുങ്ങുന്നു

മമ്മൂട്ടിയുടെ ത്രില്ലര്‍,വലിയ താരനിര, പേരിടാത്ത ചിത്രം അണിയറയില്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

, വ്യാഴം, 17 മാര്‍ച്ച് 2022 (16:51 IST)
മമ്മൂട്ടിയുടെ പുതിയ ത്രില്ലര്‍ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. കെട്ട്യോളാണെന്റെ മാലാഖ സംവിധായകന്‍ നിസാം ബഷീറിന്റെ ഇതുവരെ പേരിടാത്ത സിനിമയില്‍ മെഗാസ്റ്റാര്‍ അഭിനയിക്കും. ചിത്രീകരണം വൈകാതെ തന്നെ തൃശ്ശൂരില്‍ തുടങ്ങും. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തെക്കുറിച്ച് വായിക്കാം.
 
മമ്മൂട്ടിയ്ക്കൊപ്പം തന്റെ ആദ്യ ചിത്രം ചെയ്യുന്നതിനെക്കുറിച്ച് നിസാം പറയുന്നു,
 
 പുതിയ സിനിമയ്ക്കായുള്ള തിരക്കഥയുടെ ആശയം മനസ്സില്‍ വന്നപ്പോള്‍ ഈ കഥാപാത്രത്തിന് മമ്മുക്ക അനുയോജ്യനാകുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് നിസാം പറഞ്ഞു.
മമ്മൂട്ടിക്ക് കഥ ഇഷ്ടമായെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
 
സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, ജഗദീഷ്, കോട്ടയം നസീര്‍, ബിന്ദു പണിക്കര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രം ഒരു ത്രില്ലറാണ്. സിനിമയ്ക്ക് പേരിട്ടിട്ടില്ല. കൊച്ചിയിലും ഷൂട്ട് ഉണ്ട്. കഥാപാത്രങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
 
ചിത്രത്തിന്റെ സംഗീതം മിഥുന്‍ മുകുന്ദനും ഛായാഗ്രഹണം അനന്തകൃഷ്ണനും നിര്‍വ്വഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹണി റോസ് അങ്ങനെ 'ധ്വനി'യായി; ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം തന്റെ പേര് മാറ്റിയതിനെ കുറിച്ച് മലയാളത്തിന്റെ പ്രിയതാരം