മമ്മൂട്ടി ഒരു പരിപാടി പങ്കെടുക്കാനായി അങ്കമാലിയില്‍ എത്തിയതായിരുന്നു. തങ്ങളുടെ പ്രിയ താരത്തെ ഒരു നോക്ക് കാണാനായി തടിച്ചുകൂടിയത് വന്‍ ജനാവലി. ആരാധകരെ നിരാശരാക്കാതെ കൈകള്‍ വീശി കാണിച്ച് തന്റെ സന്തോഷം മമ്മൂട്ടിയും പ്രകടിപ്പിച്ചു. നടന്‍ വരുന്നെന്നറിഞ്ഞതോടെ രാവിലെ മുതലേ ആളുകള്‍ ഒഴുകിയെത്തി.
സിമ്പിള്‍ ലുക്കില്‍ ആയിരുന്നു താരത്തെ കാണാനായത്. വേദിയിലെത്തിയ അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തതോടെ ആരാധകര്‍ ആവേശത്തോടെ ശബ്ദം ഉയര്‍ത്തി.
വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ് .