കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കേസ് കൊട് ആദ്യ പകുതിക്ക് മികച്ച പ്രതികരണം. ആക്ഷേപഹാസ്യ ഴോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രം സമകാലിക വിഷയങ്ങള്‍ പ്രതിപാധിച്ചാണ് മുന്നോട്ടു പോകുന്നത്. കാസര്‍ഗോഡ് ചീമേനിയില്‍ ആണ് കഥ നടക്കുന്നത്. എംഎല്‍എയുടെ വീട്ടില്‍ ഒരു കവര്‍ച്ച ശ്രമം നടക്കുന്നതുമായി ബന്ധപെട്ടാണ് കഥ മുന്നോട്ടു പോകുന്നത്. പിന്നീട് ഈ കേസ് പൊലീസ് സ്റ്റേഷനിലും കോടതിയിലും എത്തുന്നുന്നു.
രാജീവന്‍ എന്ന കള്ളന്‍ പൊതുമരാമത്ത് മന്ത്രിക്കെതിരെ നടത്തുന്ന നിയമ പോരാട്ടങ്ങള്‍ ആണ് ആദ്യ പകുതിയുടെ മര്‍മ പ്രധാന ഭാഗങ്ങള്‍. പൂര്‍ണമായി പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നതാണ് ആദ്യ പകുതി. പൊലീസ് സ്റ്റേഷന്‍, കോടതി രംഗങ്ങള്‍ പ്രേക്ഷകരെ നന്നായി രസിപ്പിക്കുന്നു. കാസര്‍ഗോഡ് ഭാഷയെ കുഞ്ചാക്കോ ബോബന്‍ അടക്കമുള്ളവര്‍ തന്മയത്തത്തോടെ അവതരിപ്പിച്ചിരിക്കുന്നു.