ചിങ്ങം ഒന്നിന് വരും ആ അപ്‌ഡേറ്റ് ! മമ്മൂട്ടിയുടെ ആരാധകര്‍ കാത്തിരിക്കുന്നു

കെ ആര്‍ അനൂപ്
വെള്ളി, 12 ഓഗസ്റ്റ് 2022 (17:06 IST)
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നേരത്തെ മമ്മൂട്ടി ടീമിനൊപ്പം ജോയിന്‍ ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ഒരു അപ്‌ഡേറ്റ് നിര്‍മ്മാതാക്കള്‍ നല്‍കി.
 
സിനിമയുടെ വലിയൊരു പ്രഖ്യാപനം ചിങ്ങം ഒന്നിന് ഉണ്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. ടൈറ്റില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്നേദിവസം പുറത്തുവരാനാണ് സാധ്യത.
 
ആര്‍.ഡി. ഇലുമിനേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍.
 
തെന്നിന്ത്യന്‍ താരം വിനയ് റായ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. വില്ലന്‍ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്.ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങിയ താരനിര കൂടാതെ 35 ഓളം പുതുമുഖങ്ങളും അഭിനയിക്കുന്നു. 
 
എറണാകുളം, വണ്ടിപെരിയാര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. 
 
ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ധിക്ക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ്: മനോജ്, കലാ സംവിധാനം: ഷാജി നടുവില്‍ വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ് & നിയാസ് നൗഷാദ്, മാര്‍ക്കറ്റിംങ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കരൂര്‍ ദുരന്തത്തില്‍ വിജയിക്ക് സിബിഐ സമന്‍സ്; ജനുവരി 12ന് ഹാജരാകണം

'കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥി മതി'; സഹോദരിമാരുടെ സ്ഥാനാരർത്ഥിത്വത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

അഗസ്ത്യാര്‍കൂടം ട്രെക്കിങ് ജനുവരി 14 മുതല്‍ ഫെബ്രുവരി 11 വരെ; മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം ട്രെക്കിങ്ങിന് പോകാം

പ്രതിഷേധത്തെ തുടര്‍ന്ന് കൊച്ചി-മുസിരിസ് ബിനാലെയില്‍ നിന്ന് വിവാദമായ ലാസ്റ്റ് സപ്പര്‍ പെയിന്റിംഗ് നീക്കം ചെയ്തു

അഗസ്ത്യാർകൂടം ട്രെക്കിങ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ

അടുത്ത ലേഖനം
Show comments