Select Your Language

Notifications

webdunia
webdunia
webdunia
webdunia

Happy Birthday Mammootty: മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 71-ാം പിറന്നാള്‍

രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ എറണാകുളത്തെ വീടിനു മുന്നില്‍ നൂറുകണക്കിനു ആരാധകര്‍ ഒത്തുകൂടി

Mammootty 71st Birthday
, ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (08:33 IST)
Happy Birthday Mammootty: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 71-ാം ജന്മദിനം. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. കൂടുതല്‍ ചെറുപ്പമായി ഇനി 72 ലേക്ക്...മുഹമ്മദുകുട്ടി എന്നാണ് മമ്മൂട്ടിയുടെ മുഴുവന്‍ പേര്. വൈക്കത്തെ ചെമ്പാണ് ജന്മദേശം. ഇപ്പോള്‍ കുടുംബസമേതം എറണാകുളത്താണ് താമസം. 
 
സിനിമാ താരങ്ങള്‍ അടക്കം നിരവധി പേരാണ് മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ എറണാകുളത്തെ വീടിനു മുന്നില്‍ നൂറുകണക്കിനു ആരാധകര്‍ ഒത്തുകൂടി. 
 
റോഷാക്കാണ് മമ്മൂട്ടിയുടെ ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം. സെപ്റ്റംബര്‍ 29 ന് റോഷാക്ക് തിയറ്ററുകളിലെത്തും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ഉടന്‍ എത്തും. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍, തെലുങ്ക് ചിത്രം ഏജന്റ് എന്നിവയിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Happy Birthday Mammootty: ക്ലാസ് കട്ട് ചെയ്ത് ചാന്‍സ് ചോദിച്ചു നടന്ന പൊടിമീശക്കാരന്‍, ഇന്ന് മലയാളത്തിന്റെ മമ്മൂക്ക; മഹാനടന് ജന്മദിനാശംസകള്‍