ശനിയാഴ്ച പ്രദര്‍ശനത്തിനെത്തിയ വിക്രം ചിത്രമാണ് കോബ്ര. സമ്മിശ്ര പ്രതികരണം ലഭിച്ച സിനിമയെ തിയേറ്ററില്‍ പിടിച്ചുനിര്‍ത്തിയത് വിക്രമിന്റെ താരമൂല്യം തന്നെയാണ്. എന്നാല്‍ കേരളത്തില്‍ നടന്റെ ചിത്രത്തിന് മികച്ച കളക്ഷന്‍.
6 ദിവസം കൊണ്ട് കേരളത്തില്‍നിന്ന് മാത്രം 3.5 കോടി രൂപ നേടി.2022 ലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ തമിഴ് ഗ്രോസറായി കോബ്ര.കമല്‍ഹാസന്റെ 'വിക്രം', വിജയ്യുടെ 'ബീസ്റ്റ്' തുടങ്ങിയ ചിത്രങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്ത്.സൂര്യയുടെ 'എതര്‍ക്കും തുനിന്തവന്‍' അജിത്തിന്റെ 'വലിമൈ' എന്നീ ചിത്രങ്ങളെ മറികടന്നാണ് കോബ്ര മൂന്നാം സ്ഥാനത്തെത്തിയത്.
ഏകദേശം 56 കോടി രൂപയാണ് ആഗോളതലത്തില്‍ ഇതുവരെ കോബ്ര നേടിയത്.