Webdunia - Bharat's app for daily news and videos

Install App

ഡാന്‍സ് ഇഷ്ടമാണ്, പക്ഷേ എന്നെക്കൊണ്ട് പറ്റുന്നില്ല; തുറന്നുപറഞ്ഞ് മമ്മൂട്ടി

Webdunia
വെള്ളി, 6 ഓഗസ്റ്റ് 2021 (15:37 IST)
അരനൂറ്റാണ്ട് മുന്‍പ് വെള്ളിത്തിരയില്‍ ആദ്യമായി മുഖം കാണിച്ച മമ്മൂട്ടി എണ്ണമറ്റ കഥാപാത്രങ്ങളെയാണ് നമുക്ക് സമ്മാനിച്ചത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അഭിനയത്തിന്റെ കൊടുമുടി കയറി മമ്മൂട്ടി മൂന്ന് ദേശീയ അവാര്‍ഡുകള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളായി അറിയപ്പെടുന്ന മമ്മൂട്ടി ഡാന്‍സിന്റെ കാര്യത്തില്‍ അല്‍പ്പം പിന്നിലാണ്. തനിക്ക് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന കാര്യം മമ്മൂട്ടി തന്നെ പരസ്യമായി പലപ്പോഴും പറഞ്ഞിട്ടുണ്ട്. 
 
ഡാന്‍സിന്റെ കാര്യത്തില്‍ പിന്നിലാണെങ്കിലും തനിക്ക് ഡാന്‍സ് വളരെ ഇഷ്ടമാണെന്ന് മമ്മൂട്ടി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതേ കുറിച്ച് മമ്മൂട്ടി തുറന്നുപറഞ്ഞിട്ടുണ്ട്. 
 
'എനിക്ക് ഡാന്‍സ് ഇഷ്ടമാണ്. ഞാന്‍ നന്നായി ഡാന്‍സ് ആസ്വദിക്കും. പക്ഷേ, എന്നെക്കൊണ്ട് സാധിക്കുന്നില്ല. അതാണ് എന്റെ പ്രശ്‌നം. നന്നായി ഡാന്‍സ് കളിക്കുന്നവരോട് എനിക്ക് അസൂയയാണ്. ഡാന്‍സ് കളിക്കാന്‍ എനിക്ക് ആത്മവിശ്വാസമില്ല. ഞാന്‍ ഡാന്‍സ് കളിക്കുമ്പോള്‍ എന്റെ തൊട്ടടുത്ത് നില്‍ക്കുന്നവരെ നോക്കും. എനിക്കൊരു പേടിയാണ്, ഞാന്‍ ചെയ്യുന്ന സ്റ്റെപ്പ് തെറ്റാണോ എന്ന്. ഇക്കാര്യത്തില്‍ ഒട്ടും ആത്മവിശ്വാസമില്ല,' മമ്മൂട്ടി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹാരാഷ്ട്രയിൽ നാടൻ പശുക്കൾ ഇനി രാജ്യമാതാ- ഗോമാത എന്നറിയപ്പെടുമെന്ന് സർക്കാർ ഉത്തരവ്

മയക്കുമരുന്ന് കേസുകളില്‍ എത്രയും വേഗം ചാര്‍ജ് ഷീറ്റ് നല്‍കും; രാത്രികാല പോലീസ് പട്രോളിങ് ശക്തിപ്പെടുത്താനും നിര്‍ദ്ദേശം

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്ത് ചാടി

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാം പ്രതി ഡോക്ടര്‍ ശ്രീകുട്ടിക്ക് ജാമ്യം

മുസ്ലിം തീവ്രവാദങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ മുസ്ലിങ്ങള്‍ക്കുമെതിരായി ചിത്രീകരിക്കാന്‍ ശ്രമം: മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments