എന്റെ സിനിമകളേക്കാൾ ഞാൻ കണ്ടത് ലാലിന്റെ സിനിമകളാകും: മോഹൻലാലുമായുള്ള സൗഹൃദത്തെ പറ്റി മമ്മൂട്ടി

Webdunia
വെള്ളി, 8 മെയ് 2020 (10:39 IST)
മോഹൻലാലിനെ കുറിച്ച് മമ്മൂട്ടി സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഏറെ നാളുകൾക്ക് മുൻപ് ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ രഞ്ജിത്തിനോടാണ് മമ്മൂട്ടി മോഹൻലാലുമായുള്ള സൗഹൃദത്തെ പറ്റി സംസാരിച്ചത്. ഇതാണിപ്പോൾ വൈറലായിരിക്കുന്നത്.
 
മമ്മൂട്ടിയുടെ വാക്കുകൾ
 
പടയോട്ടത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ കഥ വന്നപ്പോഴാണ് ലാലിനെ കാണുന്നത്. അതിന് ശേഷമാണ് ഞാനും ലാലും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം വളർന്നു.ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിക്കാൻ പറ്റി. ഏകദേശം പത്ത് അറുപത് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചു. നായകനും വില്ലനും, നായകന്മാരായിട്ടും ഞാൻ അന്ന് ലാലിനെ പറ്റി പറഞ്ഞ ഒരു കാര്യമുണ്ട്.അടൂര്‍ ഭാസിക്ക് തിക്കുറിശ്ശിയില്‍ ഉണ്ടായ മകനാണ് ലാലെന്ന്. ഈ രണ്ടുപേരുടേയും ഗുണങ്ങള്‍ ഉണ്ട്. ഇന്ന് ലാൽ ഒരുപാട് വളർന്നു. ഇപ്പോളത്തെ മോഹൻലാലായി.
 
അങ്ങോട്ടും ഇങ്ങോട്ടും കണ്ടുകൊണ്ടാണ് ഞങ്ങൾ രണ്ടുപേരുടേയും വളർച്ച.എന്റെ സിനിമകൾ ഞാൻ കണ്ടതിനേക്കാളേറെ ഞാൻ ലാലിന്റെ സിനിമകൾ കണ്ടുകാണും.ലാലിന്റെ സിനിമയെ കുറിച്ച് ചർച്ചകൾ ചെയ്യാറ്ണ്ട്, അങ്ങനെ രണ്ട് താരങ്ങളായി.അവാര്‍ഡ് കിട്ടുമ്പോ ഒരു കൊല്ലം ഒരാള്‍ക്ക് കിട്ടും അടുത്ത കൊല്ലം അടുത്താള്‍ക്ക്. മമ്മൂട്ടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബലമായി ചുംബിക്കാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ നാവിന്റെ ഒരു ഭാഗം യുവതി കടിച്ചു പറിച്ചു

അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസിനെ സൂക്ഷിക്കുക; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേ? സെലിബ്രിറ്റി ആയതുകൊണ്ട് വിട്ടുവീഴ്ചയില്ല; വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments