Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആക്ഷനിൽ തിളങ്ങി വിസ്‌മയ മോഹൻലാൽ, തായ് ആയോധനകല അഭ്യസിക്കുന്ന വീഡിയോ വൈറൽ

ആക്ഷനിൽ തിളങ്ങി വിസ്‌മയ മോഹൻലാൽ, തായ് ആയോധനകല അഭ്യസിക്കുന്ന വീഡിയോ വൈറൽ

റീഷ ചെമ്രോട്ട്

, വ്യാഴം, 7 മെയ് 2020 (00:25 IST)
മോഹൻലാൽ ആക്ഷനിൽ രാജാവ് ആണെങ്കിൽ, രാജാവിന്റെ മകൻ പ്രണവ് പാർക്കൗറിൽ രാജകുമാരൻ ആണ്. അച്ഛനെയും സഹോദരനെയും വിസ്മയിപ്പിച്ച് വിസ്‌മയ തായ് ആയോധന കലയിലെ രാജകുമാരി സ്ഥാനം ഇങ്ങ് എടുക്കുവാണ്. തായ് ആയോധന കല അഭ്യസിക്കുന്ന വീഡിയോ വിസ്‌മയയാണ് തൻറെ ഇൻസ്റ്റ പേജിൽ ഷെയർ ചെയ്‌തിരിക്കുന്നത്. വീഡിയോ ഇതിനോടകം വൈറലാണ്. 
 
അധികമൊന്നും ക്യാമറയ്‌ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാത്ത ആളാണ് വിസ്മയ. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. അച്ഛന്റെയും ചേട്ടൻറെയും പാതയിൽ നിന്ന് വ്യത്യസ്തമായി എഴുതും വരയുമാണ് തനിക്കിഷ്ടം എന്ന് വിസ്മയ മുമ്പ് പറഞ്ഞിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കാൻ പദ്ധതിയിട്ട് ടോം ക്രൂയിസ്: സംഭവം സത്യം തന്നെയെന്ന് നാസ