നാല് പതിറ്റാണ്ടോളമായ സിനിമ ജീവിതം, അതിനിടെ ചലച്ചിത്ര മേഖലയില്‍ ഉണ്ടായ മാറ്റങ്ങള്‍ക്ക് ഓരോന്നും നേരിട്ട് സാക്ഷിയായ മനുഷ്യന്‍, മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് തുടങ്ങുമ്പോള്‍ സിനിമാപ്രേമികള്‍ക്ക് പ്രതീക്ഷകള്‍ വാനോളമാണ്. മമ്മൂട്ടി അടക്കമുള്ള മലയാള സിനിമാലോകത്തെ പ്രമുഖരെല്ലാം 'ബാറോസ്' പൂജ ചടങ്ങില്‍ പങ്കാളികളായി. പ്രിയദര്‍ശന്‍, ദിലീപ്, സത്യന്‍ അന്തിക്കാട്, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍, സിബി മലയില്‍ തുടങ്ങിവരും ചടങ്ങിനെത്തിയിരുന്നു. ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചനും ആക്ഷന്‍ കിങ് സുരേഷ് ഗോപിയും അടക്കം ഇന്ത്യന്‍ സിനിമാലോകത്തെ പ്രമുഖര്‍ മോഹന്‍ലാലിനും ബാറോസിനും ആശംസകള്‍ നേര്‍ന്നു.
മോഹന്‍ലാല്‍ ചിത്രത്തില്‍ ഭൂതത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലാലിന്റെ രൂപവും അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. ശ്രദ്ധേയമായ ഒരു വേഷത്തില്‍ പൃഥ്വിരാജ് സുകുമാരനും എത്തുന്നുണ്ട്. 2019-ല്‍ പ്രഖ്യാപിച്ച ചിത്രം 2021 തുടങ്ങുമ്പോള്‍ വൈകാതെ തന്നെ സിനിമ ബിഗ് സ്‌ക്രീനില്‍ കാണാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.