Publish Date: Tue, 23 Mar 2021 (12:43 IST)
Updated Date: Tue, 23 Mar 2021 (12:47 IST)
ദേശീയ അവാര്‍ഡ് നേടിയ സന്തോഷം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ആഘോഷിച്ചിരുന്നു. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും കേക്ക് മുറിച്ചു കൊണ്ടാണ് സന്തോഷം പരസ്പരം പങ്കു വെച്ചത്. ഇപ്പോളിതാ ആരാധകര്‍ക്ക് ആഘോഷമാക്കാനായി സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് മരക്കാര്‍ ടീം. മികച്ച ചിത്രത്തിനുള്ള ദേശിയ അവാര്‍ഡ് സ്വന്തമാക്കിയതിന് പുറമെ സ്‌പെഷ്യല്‍ ഇഫക്ട് വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിലും മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുരസ്‌കാരങ്ങള്‍ നേടിയതിന്റെ സന്തോഷം വീഡിയോയിലൂടെ ടീം പങ്കുവെച്ചു.
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ മാജിക് ഈ ചിത്രത്തിലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം 2021 മെയ് 13ന് തീയേറ്ററുകളിലെത്തും. ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ തുടങ്ങിയ ഭാഷകളിലായി 100 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്.അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.