Webdunia - Bharat's app for daily news and videos

Install App

Mammootty: തുടരെ മൂന്നാം വർഷവും അമ്പത് കോടി ക്ലബിൽ, നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി മമ്മൂട്ടി

അഭിറാം മനോഹർ
ഞായര്‍, 25 ഫെബ്രുവരി 2024 (11:19 IST)
മലയാള സിനിമയില്‍ പുതിയ ചരിത്രം കുറിച്ച് മമ്മൂട്ടി. 2010 മുതല്‍ 2019 കാലഘട്ടങ്ങളില്‍ മോശം തെരെഞ്ഞെടുപ്പിന്റയും വമ്പന്‍ വിജയങ്ങള്‍ ഇല്ലാത്തതിന്റെയും പേരില്‍ ഏറെ പഴികേട്ടിരുന്ന മലയാളികളുടെ മെഗാതാരം തുടര്‍ച്ചയായ മൂന്നാം വര്‍ഷവും 50 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്. 2024ല്‍ ഇറങ്ങിയ ഭ്രമയുഗം എന്ന സിനിമയും 50 കോടി ഉറപ്പിച്ചതോടെയാണ് മമ്മൂട്ടി ഈ നേട്ടത്തിലെത്തുന്നത്.
 
2022ല്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വവും 2023ല്‍ കണ്ണൂര്‍ സ്‌ക്വാഡും 50 കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ഹൊറര്‍ മിസ്റ്ററി ത്രില്ലറായ ഭ്രമയുഗം 2 ദിവസത്തിനുള്ളില്‍ 50 കോടിയിലെത്തുമെന്നാണ് ട്രാക്കര്‍മാര്‍ കണക്കാക്കുന്നത്. അതേസമയം ടര്‍ബോയാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചത്. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചുവേളി - കൊല്ലം - പുനലൂർ-താമ്പരം പ്രതിവാര എ.സി. സ്പെഷ്യൽ ട്രെയിൻ II മുതൽ

ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ട്

മഴ ശക്തമാകുന്നു: ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശബരിമലയില്‍ ഇക്കുറി ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കാന്‍ തീരുമാനം; 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം സജ്ജമാക്കും

പി.വി.അന്‍വര്‍ ഡിഎംകെയിലേക്ക്? നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

അടുത്ത ലേഖനം
Show comments