'ശരീരത്തില്‍ 76 പരുക്കുണ്ട്, എന്നാലും കഷ്ടപ്പെടാന്‍ തയ്യാറാണ്'; മമ്മൂട്ടിയുടെ വാക്കുകള്‍
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടര്‍ബോ
ടര്‍ബോ സിനിമയുടെ ചിത്രീകരണം ഏറെ പ്രയാസപ്പെട്ടാണ് പൂര്‍ത്തിയാക്കിയതെന്ന് നടന്‍ മമ്മൂട്ടി. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമായതിനാല്‍ പലപ്പോഴും തന്റെ ശരീരത്തില്‍ പരുക്കുകള്‍ പറ്റിയെന്നും മമ്മൂട്ടി പറഞ്ഞു. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുന്ന സമയത്താണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
' ടര്‍ബോ ഷൂട്ടിങ് നടക്കുമ്പോള്‍ പലപ്പോഴായി 76 പരുക്കുകളാണ് ശരീരത്തില്‍ ഉണ്ടായത്. കാണാവുന്നതും കാണാന്‍ പാടില്ലാത്തതുമായ സ്ഥലങ്ങളില്‍ പരുക്കുണ്ട്. സിനിമാ അഭിനയം ദുര്‍ഘടം പിടിച്ചൊരു പണിയാണ്. പകലും രാത്രിയും ഇല്ലാതെ കഷ്ടപ്പെടണം. ഞാന്‍ കഷ്ടപ്പെടാന്‍ തയ്യാറെടുത്താണ് വന്നിരിക്കുന്നത്. ഇനിയും കഷ്ടപ്പെടാന്‍ തയ്യാറാണ്,' മമ്മൂട്ടി പറഞ്ഞു.
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടര്‍ബോ. മമ്മൂട്ടിക്കമ്പനിയാണ് നിര്‍മാണം. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം ഓണത്തിനായിരിക്കും റിലീസ്.