Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty: ഇനി മോഹന്‍ലാലും പിന്നില്‍; ഏറ്റവും കൂടുതല്‍ തവണ സംസ്ഥാന പുരസ്‌കാരം, മലയാളത്തിന്റെ മമ്മൂട്ടി മാജിക്ക്

മമ്മൂട്ടി ഏഴാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടുന്നത്

Mammootty, Mammootty Birthday, Happy Birthday Mammootty, Mammootty 74 Years, Mammootty 74th Birthday, മമ്മൂട്ടി, ഹാപ്പി ബെര്‍ത് ഡേ മമ്മൂട്ടി, മമ്മൂട്ടി ബെര്‍ത്ത് ഡേ, മമ്മൂട്ടി വയസ്, മമ്മൂട്ടി 74

രേണുക വേണു

, തിങ്കള്‍, 3 നവം‌ബര്‍ 2025 (17:51 IST)
Mammootty: ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടുന്ന നടനായി മമ്മൂട്ടി. നേരത്തെ മോഹന്‍ലാലിനൊപ്പമാണ് മമ്മൂട്ടി ഈ നേട്ടം പങ്കിട്ടിരുന്നത്. 2024 ലെ മികച്ച നടനായി ഭ്രമയുഗത്തിലെ അഭിനയത്തിനു തിരഞ്ഞെടുത്തതോടെ മമ്മൂട്ടി മോഹന്‍ലാലിനെ രണ്ടാമതാക്കി. 
 
മമ്മൂട്ടി ഏഴാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടുന്നത്. മോഹന്‍ലാല്‍ ആറ് സംസ്ഥാന പുരസ്‌കാരങ്ങളുമായി രണ്ടാമതുണ്ട്. 
 
1984 ല്‍ അടിയൊഴുക്കുകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിക്കു ആദ്യമായി മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നത്. അതിനു മുന്‍പ് 1981 ല്‍ അഹിംസ എന്ന സിനിമയിലെ അഭിനയത്തിനു മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയിട്ടുണ്ട്. 
 
1989 ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം, 1993 ല്‍ വിധേയന്‍, പൊന്തന്‍മാട, വാത്സല്യം, 2004ല്‍ കാഴ്ച, 2009 ല്‍ പാലേരിമാണിക്യം, 2022 ല്‍ നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ 1985 ല്‍ യാത്ര, നിറക്കൂട്ട് എന്നീ സിനിമകളിലെ അഭിനയത്തിനു സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം മമ്മൂട്ടി സ്വന്തമാക്കിയിട്ടുണ്ട്. 
 
മോഹന്‍ലാലിന് ലഭിച്ച സംസ്ഥാന അവാര്‍ഡുകള്‍ 
 
1986 ടി.പി.ബാലഗോപാലന്‍ എംഎ (മികച്ച നടന്‍) 
 
1988 പാദമുദ്ര, ചിത്രം, ഉത്സവപ്പിറ്റേന്ന്, ആര്യന്‍ വെള്ളാനകളുടെ നാട് (സ്പെഷ്യല്‍ ജൂറി അവാര്‍ഡ്) 
 
1991 അഭിമന്യു, കിലുക്കം, ഉള്ളടക്കം (മികച്ച നടന്‍) 
 
1995 സ്ഫടികം, കാലാപാനി (മികച്ച നടന്‍)
 
1999 വാനപ്രസ്ഥം (മികച്ച നടന്‍) 
 
2005 തന്മാത്ര (മികച്ച നടന്‍) 
 
2007 പരദേശി (മികച്ച നടന്‍) 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിക്കൊപ്പമുള്ള നോമിനേഷൻ തന്നെ സന്തോഷമെന്ന് ആസിഫ് അലി, പ്രത്യേക ജൂറി പരാമർശത്തിൽ പ്രതികരണം