രഞ്ജിത് സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഹ്രസ്വചിത്രമാണ് ആരോ.  ശ്യാമപ്രസാദിനൊപ്പം മഞ്ജു വാര്യര്‍, അസീസ് നെടുമങ്ങാട് എന്നിവരായിരുന്നു സിനിമയില്‍ മുഖ്യവേഷത്തിലെത്തിയത്.ഇപ്പോഴിതാ സിനിമയില്‍ സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പറയുകയാണ് നടി മഞ്ജു വാര്യര്‍.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	 വ്യക്തിപരമായി സന്തോഷം തോന്നുന്ന കാര്യമാണ്. സിനിമാ ജീവിതത്തീല്‍ എനിക്ക് എടുത്തുപറയാവുന്ന കുറച്ച് കഥാപാത്രങ്ങളെ സമ്മാനിച്ചത് രഞ്ജിത് ആണ്. അദ്ദേഹം ഇങ്ങനൊരു കാര്യം പറഞ്ഞപ്പോള്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂക്കയാണ് നിര്‍മിക്കുന്നതെന്ന് കേള്‍ക്കുമ്പോള്‍ ആരെങ്കിലും രണ്ടാമതൊന്ന് ചിന്തിക്കുമോ? മഞ്ജു വാര്യര്‍ ചോദിച്ചു.
 
									
										
								
																	
	 
	 ഇതിനകം 7 സിനിമകള്‍ നിര്‍മിച്ച മമ്മൂട്ടി കമ്പനി ആദ്യമായാണ് ഒരു ഹ്രസ്വ ചിത്രം നിര്‍മിക്കുന്നത്. ക്യാപ്പിറ്റോള്‍ തിയേറ്ററുമായി സഹകരിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.