Publish Date: Tue, 07 Sep 2021 (14:25 IST)
Updated Date: Tue, 07 Sep 2021 (14:29 IST)
മലയാളക്കരയുടെ ഒരു മെഗാസ്റ്റാറാണ് മമ്മൂട്ടി. 5 പതിറ്റാണ്ടോളമായി അദ്ദേഹം മലയാളം സിനിമയുടെ ഭാഗമാണ്. ഇപ്പോഴിതാ മമ്മൂട്ടിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍.
പ്രായത്തെ തോല്‍പ്പിച്ച മമ്മൂട്ടിയെന്ന നടന്റെ ഊര്‍ജ്ജസ്വലതയെ പ്രശംസിക്കുകയാണ് മകന്‍. ഒപ്പം എങ്ങനെയാണ് ഇങ്ങനെയിരിക്കുന്നെതെന്നാണ് ദുല്‍ഖര്‍ ചോദിക്കുന്നത്.
'ഞാന്‍ നിങ്ങളെ അനന്തമായി സ്‌നേഹിക്കുന്നു. നിങ്ങളുടെ കുടുംബമാകാന്‍ കഴിഞ്ഞ ഞങ്ങള്‍ ഏറ്റവും ഭാഗ്യമുള്ളവരാണ്. ലോകം നിങ്ങളെ നിരന്തരം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ അതെപ്പോഴും ഓര്‍ക്കുന്നു. നിങ്ങള്‍ക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു, ഒപ്പം എല്ലായ്പ്പോഴും പ്രായം റിവേഴ്‌സ് ഗിയറില്‍ സഞ്ചരിക്കട്ടെ'- ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.