ടോവിനോയുടെ 'തീവണ്ടി' റിലീസ് ചെയ്ത് ഇന്നേക്ക് മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുകയാണ്.2018-ല്‍ പുറത്തിറങ്ങിയ ചിത്രം നവാഗതനായ ഫെല്ലിനി ടി പി സംവിധാനം ചെയ്ത്. സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് നിര്‍മ്മാതാക്കള്‍ സിനിമയുടെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നത്. സംയുക്ത മേനോന്‍,സുരഭി ലക്ഷ്മി, രാജേഷ് ശര്‍മ്മ, സുരാജ് വെഞ്ഞാറമൂട്, ഷമ്മി തിലകന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
നവംബര്‍ 2017-ലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.2018 ജനവരിയോടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. അതേ വര്‍ഷം ജൂണ്‍ 28ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ റിലീസ് മാറ്റി വച്ചു.2018 സെപ്റ്റംബര്‍ ഏഴാം തീയതി സിനിമ റിലീസ് ചെയ്തത്.
വിനി വിശ്വ ലാല്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.