Webdunia - Bharat's app for daily news and videos

Install App

Mohanlal Wishes Mammootty: കൂടെ പിറന്നിട്ടില്ല എന്നേയുള്ളൂ, ഇച്ചാക്ക എനിക്ക് വല്ല്യേട്ടനാണ്; മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ലാല്‍

'രക്തബന്ധത്തേക്കാള്‍ വലുതാണ് ചിലപ്പോള്‍ കര്‍മ ബന്ധം'

Webdunia
ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (11:08 IST)
Mohanlal Wishes Mammootty: 71-ാം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. കൂടെ പിറന്നിട്ടില്ല എങ്കിലും മമ്മൂട്ടി തനിക്ക് വല്ല്യേട്ടനാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 
 
' രക്തബന്ധത്തേക്കാള്‍ വലുതാണ് ചിലപ്പോള്‍ കര്‍മ ബന്ധം. അത്യാവശ്യ സമയത്തെ കരുതല്‍ കൊണ്ടും അറിവുകൊണ്ടും ജീവിതം മാതൃകയാക്കി കൊണ്ടുമൊക്കെ ഒരാള്‍ക്ക് മറ്റൊരാളുമായി ദൃഢമായ കര്‍മ ബന്ധം ഉണ്ടാക്കാം. കൂടെ പിറന്നിട്ടില്ല എന്നേയുള്ളൂ പക്ഷേ മമ്മൂട്ടിക്ക, ഇച്ചാക്ക എനിക്ക് വല്ല്യേട്ടനാകുന്നത് ജ്യേഷ്ഠനാകുന്നത് അങ്ങനെയാണ്. എനിക്ക് ജ്യേഷ്ഠനെ പോലെ അല്ല ജ്യേഷ്ഠന്‍ തന്നെയാണ് അദ്ദേഹം. ഒരേകാലത്ത് സിനിമയിലെത്തിയെങ്കിലും പ്രായം കൊണ്ടും സ്‌നേഹം കൊണ്ടും ജ്യേഷ്ഠന്‍..വ്യക്തിജീവിതത്തിലും അഭിനയ ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാള്‍..ശരീരം കൊണ്ടും ശബ്ദം കൊണ്ടും അഭിനയം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി നാലഞ്ച് തലമുറകളുടെ വല്ല്യേട്ടനായി ഇങ്ങനെ നിലനില്‍ക്കുക എന്നത് നിസാര കാര്യമല്ല. ജന്മനാളില്‍ എന്റെ ഇച്ചാക്കയ്ക്ക് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും ആശംസിക്കുന്നു. ഒപ്പം ഇനിയും ഇനിയും മികച്ച കഥാപാത്രങ്ങള്‍ ജീവന്‍ നല്‍കാനുള്ള സൗഭാഗ്യം അദ്ദേഹത്തിനുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു,' മോഹന്‍ലാല്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫില്‍ നിന്ന്

Kerala Rain: 1990ന് ശേഷം ആദ്യം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,344 അടിയിലെത്തി, മുല്ലപ്പെരിയാറിലും ജലനിരപ്പുയരുന്നു

മയക്കുമരുന്ന് വേണ്ടെന്നുവെയ്ക്കുന്നതുപോലെ ജാതിയും മതവും ഒഴിവാക്കണമെന്ന് വിജയ്

പി വി അൻവറിനെ വധിക്കാൻ ഗൂഡാലോചന നടത്തി ?, ആര്യാടൻ ഷൗക്കത്തിനെതിരെയുള്ളത് 2 കേസുകൾ

കോണ്‍ഗ്രസുമായി വോട്ട് കച്ചവടമെന്ന് ആരോപണം ഉയരും; ഗതികെട്ട് നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ബിജെപി

അടുത്ത ലേഖനം
Show comments