Webdunia - Bharat's app for daily news and videos

Install App

Mammootty: ഈ ചിത്രത്തില്‍ നിന്ന് മമ്മൂട്ടിയെ കണ്ടെത്താമോ?

1985 ല്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര മാഗസിനില്‍ ആണ് ഈ ചിത്രം നല്‍കിയിരിക്കുന്നത്

രേണുക വേണു
ബുധന്‍, 13 നവം‌ബര്‍ 2024 (08:31 IST)
Mammootty Childhood Photo

Mammootty: മലയാള സിനിമയുടെ വല്ല്യേട്ടനാണ് മമ്മൂട്ടി. സിനിമയില്‍ എത്തിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടെങ്കിലും താരത്തിന്റെ പഴയകാല വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് ഇപ്പോഴും കൗതുകമാണ്. മമ്മൂട്ടിയുടെ കോളേജ് പഠനകാലത്തെ ചിത്രങ്ങളും വിശേഷങ്ങളും ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ ഇതാ മമ്മൂട്ടിയുടെ ചെറുപ്പത്തിലെ ഒരു ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. 


1985 ല്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര മാഗസിനില്‍ ആണ് ഈ ചിത്രം നല്‍കിയിരിക്കുന്നത്. അന്ന് മമ്മൂട്ടി സൂപ്പര്‍താരത്തിലേക്ക് വളരുന്ന സമയം കൂടിയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ചലച്ചിത്ര മാഗസിനില്‍ വന്ന ഈ ചിത്രം ഇപ്പോള്‍ പുറത്തുകൊണ്ടുവന്നിരിക്കുന്നത് മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് എന്ന ഫെയ്‌സ്ബുക്ക് പേജാണ്. 

Mammootty Childhood Photo
 
'മമ്മൂട്ടി ഒരു പഴയ കുടുംബചിത്രത്തില്‍' എന്ന ക്യാപ്ഷനോടെയാണ് മാഗസിനില്‍ ഈ ചിത്രം നല്‍കിയിരിക്കുന്നത്. മമ്മൂട്ടിയുടെ പിതാവിന്റെ സഹോദരന്‍, ഭാര്യ മറ്റു കുടുംബാംഗങ്ങള്‍ എന്നിവരെ ചിത്രത്തില്‍ കാണാം. പിന്‍നിരയില്‍ നടുക്ക് നില്‍ക്കുന്നതാണ് മമ്മൂട്ടി. വളരെ ഗൗരവഭാവത്തിലാണ് 'കുട്ടി മമ്മൂട്ടി' നില്‍ക്കുന്നത്. 'അന്നും വീട്ടിലെ വല്ല്യേട്ടന്‍ തന്നെയായിരുന്നല്ലോ മമ്മൂട്ടി' എന്നാണ് ചിത്രത്തിനു താഴെ ആരാധകരുടെ കമന്റ്.

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments