ഒടിടിയില്‍ പ്രദർശനം ആരംഭിച്ച് 'ക്രിസ്റ്റഫർ'
						
		
			      
	  
	
				
			
			
			  
			
		
	  	  
	  
      
									
						
			
				    		 , വ്യാഴം,  9 മാര്‍ച്ച് 2023 (12:10 IST)
	    	       
      
      
		
										
								
																	മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'ക്രിസ്റ്റഫർ' ഒടിടിയില്‍ എത്തി. ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു.
					
						സ്ത്രീകൾക്കെതിരെ അതിക്രമം കാണിക്കുന്ന ആളുകളെ നിയമത്തിനോ കോടതിക്കോ വിട്ടുകൊടുക്കാതെ സ്പോട്ടിൽ തന്നെ വിധി തീർപ്പാക്കുന്ന 'DPCAW' എന്ന അന്വേഷണ ഏജൻസിയുടെ തലവനായ 'ക്രിസ്റ്റഫർ' ആയി മമ്മൂട്ടി എത്തുന്നു. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ.
  
 			
 
 			
					
			        							
								
																	
						 
						തെന്നിന്ത്യൻ താരം വിനയ് റായ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. വില്ലൻ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്.ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങിയ താരനിര കൂടാതെ 35 ഓളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ഹൃദയം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടൻ കലേഷ് രാമാനന്ദ് മമ്മൂട്ടിയുടെ ക്രിസ്റ്റഫറിൽ അഭിനയിച്ചിരുന്നു.
 
	    
  
	
 
	
				
        Follow Webdunia malayalam
        
              
      	  
	  		
		
			
			  അടുത്ത ലേഖനം
			  