Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പുഷ്പ 2'ല്‍ സായി പല്ലവിയും ?

'പുഷ്പ 2'ല്‍ സായി പല്ലവിയും ?

കെ ആര്‍ അനൂപ്

, വ്യാഴം, 9 മാര്‍ച്ച് 2023 (11:28 IST)
പുഷ്പ 2 ചിത്രീകരണം പുരോഗമിക്കുകയാണ്. വില്ലന്‍ വേഷത്തില്‍ തിളങ്ങിയ ഫഹദ് ഫാസില്‍ ഇത്തവണ കൂടുതല്‍ സമയം സ്‌ക്രീനില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നടന്റെ നായികയായി സായി പല്ലവി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്ത ഷെഡ്യൂളില്‍ നടി ടീമിനൊപ്പം ചേരുമെന്നും ഒരാഴ്ചക്കുള്ളില്‍ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം സായി പല്ലവി പൂര്‍ത്തിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
2022 ഓഗസ്റ്റ് 22 ആയിരുന്നു രണ്ടാം ഭാഗത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്.പുഷ്പരാജിന്റെ വളര്‍ച്ചയായിരുന്നു ആദ്യഭാഗത്ത് അധികാരം കയ്യാളുന്ന പുഷ്പരാജനെ ഇത്തവണ കാണാനാകും.
 
മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുറമുഖത്തിലേത് ആന്റി ഹീറോ കഥാപാത്രം:നിവിന്‍ പോളി