സ്മാര്‍ട്ട്‌ഫോണ്‍ ചലഞ്ചുമായി മമ്മൂട്ടി.സ്മാര്‍ട്ട് ഫോണ്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മുടങ്ങിയ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍,ടാബ്ലറ്റ്, ലാപ്‌ടോപ് തുടങ്ങിയവ എത്തിച്ചു നല്‍കുകയാണ് ലക്ഷ്യം. വിദ്യാ മിത്രം എന്നാണ് ക്യാമ്പയിന്റെ പേര്.തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയുള്ള പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ മമ്മൂട്ടി കൈമാറി.
മമ്മൂട്ടിയുടെ വാക്കുകളിലേക്ക്
'സ്മാര്‍ട്ട് ഫോണ്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ പഠിക്കാന്‍ പറ്റാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ വീട്ടില്‍ ഉള്ള ഉപയോഗയുക്തവും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ സ്മാര്‍ട്ട് ഫോണ്‍,ടാബ്ലറ്റ്, ലാപ്‌ടോപ് എന്നിവ അവര്‍ക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏല്‍പ്പിക്കാം, അര്‍ഹതപ്പെട്ട കൈകളില്‍ അത് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു'- മമ്മൂട്ടി കുറിച്ചു.
ഇതുമായി ബന്ധപ്പെട്ട പോസ്റ്ററും നടന്‍ പങ്കുവച്ചു.