Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരിക്കാശ്ശേരി മനയിലേക്ക് ആര്‍ക്കും പ്രവേശനമില്ല; അടച്ചത് ഈ മമ്മൂട്ടി ചിത്രത്തിനു വേണ്ടി !

വരിക്കാശ്ശേരി മനയിലേക്ക് ആര്‍ക്കും പ്രവേശനമില്ല; അടച്ചത് ഈ മമ്മൂട്ടി ചിത്രത്തിനു വേണ്ടി !
, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (12:28 IST)
വരിക്കാശ്ശേരി മന കാണാന്‍ പോകുന്ന യാത്രക്കാര്‍ക്ക് നിരാശപ്പെടേണ്ടി വരും. ഒരു മമ്മൂട്ടി ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ സ്ഥലം. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന സിനിമയാണ് വരിക്കാശ്ശേരി മനയില്‍ ചിത്രീകരിക്കുന്നത്. ഇക്കാരണത്താലാണ് വരിക്കാശ്ശേരി മനയിലേക്ക് കാഴ്ചക്കാരെ പ്രവേശിപ്പിക്കാത്തത്. 
 
വളരെ രഹസ്യ സ്വഭാവത്തോടെയാണ് ഭ്രമയുഗത്തിന്റെ ചിത്രീകരണം നടക്കുന്നത്. മമ്മൂട്ടിയുടെ ലുക്ക് തന്നെയാണ് ചിത്രത്തിന്റെ സസ്‌പെന്‍സ്. ഭ്രമയുഗത്തിന്റെ കൂടുതല്‍ ഭാഗവും വരിക്കാശ്ശേരി മനയില്‍ ആണ് ചിത്രീകരിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

200 കോടി പ്രതിഫലം വാങ്ങി വിജയ്? ലിയോയില്‍ അഭിനയിക്കാന്‍ നടന് ലഭിച്ച തുക