Webdunia - Bharat's app for daily news and videos

Install App

'ആരെയും ദഹിപ്പിക്കുന്ന നോട്ടം, കൊലച്ചിരി'; ജന്മദിനത്തില്‍ ആരാധകരെ ഞെട്ടിപ്പിച്ച് മമ്മൂട്ടി, ഭ്രമയുഗം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Webdunia
വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (11:30 IST)
സോഷ്യല്‍ മീഡിയയില്‍ വൈറലായി 'ഭ്രമയുഗം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുക. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ 72-ാം ജന്മദിനമായ ഇന്ന് പിറന്നാള്‍ സമ്മാനമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ റിലീസ്. 
 
ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്നും അത് തന്നെയാണ് വ്യക്തമാകുന്നത്. ആരെയും ദഹിപ്പിക്കുന്ന നോട്ടവും കൊലച്ചിരിയുമായി നില്‍ക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററില്‍ കാണുന്നത്. നിമിഷനേരം കൊണ്ട് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. 


ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഭ്രമയുഗം. പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് വിവരം. അര്‍ജുന്‍ അശോകനും പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്നു. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റും ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ഡ്യൂട്ടിക്ക് പോയ പൊലീസ് ഉദ്യോഗസ്ഥന്‍ നെഞ്ചുവേദനയെ തുടര്‍ന്നു മരിച്ചു

മലപ്പുറത്ത് യുഎഇയില്‍ നിന്നും വന്ന 38കാരന് എംപോക്‌സ് സ്ഥിരീകരിച്ചു

പൊഴിയില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാനി ശ്രമിച്ച 14 കാരന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് കാറിനുളളില്‍ മൂന്ന് ദിവസം പഴക്കമുളള മൃതദ്ദേഹം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments