Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ഒരു ആവശ്യവുമായി മമ്മൂട്ടിയെ ചെന്ന് കണ്ടു, വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കൂടിക്കാഴ്ച, നടന്റെ പിറന്നാള്‍ ദിനത്തിലും മറക്കാതെ നൈല ഉഷ

മമ്മൂട്ടി

കെ ആര്‍ അനൂപ്

, വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (11:17 IST)
'കിങ് ഓഫ് കൊത്ത' യില്‍ മികച്ച പ്രകടനമാണ് നൈല ഉഷ കാഴ്ചവച്ചത്. സിനിമ അവസാനിച്ചതും നടിയില്‍ നിന്നാണ്, ഇനിയൊരു രണ്ടാം ഭാഗം വരുകയാണെങ്കില്‍ ദുല്‍ഖറിനൊപ്പം ഏറ്റുമുട്ടാന്‍ നൈല മുന്നിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോഴിതാ മമ്മൂട്ടിക്ക് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് നടി.
 
വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സിനിമയിലേക്ക് അതിഥി വേഷം ചെയ്യാനുള്ള അഭ്യര്‍ത്ഥനയുമായി നൈല ഉഷ മമ്മൂട്ടിയെ ചെന്നു കണ്ടു. താന്‍ അഭിനയിച്ച ഒരു സിനിമയായിരുന്നു അതെന്നും അപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ഇതൊന്നും നടി ആശംസ കുറിപ്പില്‍ എഴുതി.
 
കുഞ്ഞനന്തന്റെ കട, പത്തേമാരി, ഫയര്‍മാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ കുഞ്ഞനന്തന്റെ കടയിലൂടെയാണ് നൈല മലയാള സിനിമയിലെത്തിയത്. തുടക്കം മുതലേ നടി ചെയ്ത ഓരോ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. പുണ്യാളന്‍ അഗര്‍ബത്തീസ്,പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങള്‍ അക്കൂട്ടത്തില്‍ ചിലതുമാത്രം. ഇന്ന് കൈനിറയെ സിനിമകളാണ് താരത്തിന്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയിലര്‍ തിയറ്ററുകളില്‍ നിന്ന് പോയിട്ടില്ല !ഒ.ടി.ടിയിലും ഇന്നുമുതല്‍ സിനിമ കാണാം