Webdunia - Bharat's app for daily news and videos

Install App

ജന്മദിനം വലിയ രീതിയില്‍ ആഘോഷിക്കുന്നതില്‍ എനിക്ക് താല്‍പര്യമില്ല, പക്ഷേ നിങ്ങള്‍ ഈ ദിവസത്തെ പ്രത്യേകതയുള്ളതാക്കി: മമ്മൂട്ടി

Webdunia
ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (19:39 IST)
ജന്മദിനാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മഹാനടന്‍ മമ്മൂട്ടി. തന്നെ അടുത്തറിയാവുന്നവരും തന്നെ ഒരിക്കല്‍ പോലും നേരിട്ടു കാണാത്തവരും ഒരേ അളവില്‍ തനിക്ക് ആശംസകള്‍ നേര്‍ന്നെന്ന് മമ്മൂട്ടി പറഞ്ഞു. ജന്മദിനത്തില്‍ തനിക്ക് ലഭിച്ച സ്‌നേഹവും കരുതലും തന്നെ കൂടുതല്‍ എളിയവനാക്കിയെന്നും മമ്മൂട്ടി. 
 
മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്‍മാരായ അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, കമല്‍ഹാസന്‍ തുടങ്ങി പ്രേക്ഷകരില്‍ നിന്ന് പോലും തനിക്ക് ആശംസകള്‍ ലഭിച്ചെന്നും അതെല്ലാം തന്റെ ഹൃദയത്തെ സ്പര്‍ശിച്ചെന്നും മമ്മൂട്ടി പറഞ്ഞു. 
 
'പൊതുവെ ജന്മദിനം വലിയ രീതിയില്‍ ആഘോഷിക്കുന്നതിനോട് എനിക്ക് വിമുഖതയുണ്ട്. എന്നാല്‍, എനിക്ക് അറിയാവുന്നവരും അതിനേക്കാള്‍ കൂടുതല്‍ എനിക്ക് വ്യക്തിപരമായി അറിയാത്തവരും എന്നെ അവരുടെ കുടുംബത്തിന്റെ ഭാഗമായി കാണുകയും ഈ ദിവസത്തെ പ്രത്യേകതയുള്ളതാക്കി തീര്‍ക്കുകയും ചെയ്തു. ഇപ്പോഴാണ് യഥാര്‍ഥത്തില്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നത്,' മമ്മൂട്ടി കുറിച്ചു. എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ റോഡുകൾക്ക് പുതിയ മുഖം,3540 റോഡുകളുടെ പുനർനിർമ്മാണത്തിനായി 840 കോടി

പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്,സ്ത്രീയുടെ മരണത്തിൽ നാട്ടുക്കാരുടെ പ്രതിഷേധം ശക്തം, മാനന്തവാടി നഗരസഭാ പരിധിയിൽ നിരോധനാജ്ഞ

വീട്ടമ്മയുടെ മൃതദേഹം അയവാസിയുടെ പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

കൈക്കൂലിക്കേസിൽ സീനിയർ പോലീസ് ഓഫീസർ വിജിലൻസ് പിടിയിൽ

സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകും: മന്ത്രി വീണാ ജോര്‍ജ്

അടുത്ത ലേഖനം
Show comments