Mammootty in Lokah: മരണമില്ലാത്ത ലോകത്തിന്റെ ഉടയോന്‍ മമ്മൂട്ടി തന്നെ; ലോകഃയിലെ സസ്‌പെന്‍സ് വെളിപ്പെടുത്തി ദുല്‍ഖര്‍
ടൊവിനോ തോമസ് ആയിരിക്കും ചാപ്റ്റര്‍ 2 ല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. ദുല്‍ഖര്‍ സല്‍മാനൊപ്പം മമ്മൂട്ടിയും രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് വിവരം
Mammootty in Lokah: ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്രയിലെ മൂത്തോന്‍ എന്ന കഥാപാത്രം മമ്മൂട്ടി തന്നെയെന്ന് വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ ജന്മദിനമായ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് ദുല്‍ഖര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്രയില്‍ മൂത്തോന്‍ എന്ന കഥാപാത്രത്തെ റിവീല്‍ ചെയ്തിട്ടില്ല. അധികാരദണ്ഡുമായി ഒരാള്‍ ഇരിക്കുന്നത് മാത്രമാണ് കാണിക്കുന്നത്. ഒരു ഡയലോഗ് മാത്രമാണ് ഈ കഥാപാത്രത്തിനു ചന്ദ്രയില്‍ ഉള്ളത്. ഈ ഡയലോഗില്‍ നിന്നുതന്നെ അത് മമ്മൂട്ടിയാണെന്ന് വെളിവാക്കപ്പെടുന്നുണ്ടെങ്കിലും ലോകഃ ടീം ആദ്യമായാണ് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. ചന്ദ്ര അടക്കമുള്ള കുലത്തിന്റെ നേതാവ് എന്ന നിലയിലാണ് ചിത്രത്തില്‍ മൂത്തോനെ അവതരിപ്പിച്ചിരിക്കുന്നത്.
മൂത്തോന്‍ മമ്മൂട്ടിയാണെന്ന് വെളിപ്പെട്ടതോടെ ഇനി രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ടൊവിനോ തോമസ് ആയിരിക്കും ചാപ്റ്റര്‍ 2 ല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. ദുല്‍ഖര്‍ സല്‍മാനൊപ്പം മമ്മൂട്ടിയും രണ്ടാം ഭാഗത്തിലുണ്ടാകുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന ആദ്യ ചിത്രമായിരിക്കും ലോകഃ ചാപ്റ്റര്‍ 2.