Lokah Chapter One: ബേസിൽ വേണ്ടെന്ന് വെച്ചത് നസ്ലിൻ ചെയ്ത സണ്ണിയെന്ന കഥാപാത്രം!
ഈ കഥാപാത്രത്തിനായി സംവിധായകൻ ആദ്യം സമീപിച്ചത് ബേസിൽ ജോസഫിനെ ആയിരുന്നു.
റെക്കോർഡുകളെല്ലാം കാറ്റിൽ പറത്തി വിജയക്കുതിപ്പ് തുടരുകയാണ് കല്യാണി പ്രിയദർശൻ നായികയായ ലോക എന്ന ചിത്രം. ഡൊമനിക് അരുൺ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 150 കോടി നേടിക്കഴിഞ്ഞു. നസ്‌ലിൻ ആണ് സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ, ഈ കഥാപാത്രത്തിനായി സംവിധായകൻ ആദ്യം സമീപിച്ചത് ബേസിൽ ജോസഫിനെ ആയിരുന്നു. ബേസിൽ ആ റോൾ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
സംവിധായകൻ ഡൊമിനിക് അരുണിന് പിന്നാലെ ബസിലും ഇക്കാര്യം തുറന്നു സമ്മതിച്ചു. സിനിമയിൽ വലിയൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ തന്നെ വിളിച്ചിരുന്നു എന്ന് ബേസിൽ ജോസഫ് പറയുന്നു. ആ വലിയ വേഷം നിരസിച്ചതിൽ ഇപ്പോൾ ദുഃഖമുണ്ടെന്നും ബേസിൽ പറഞ്ഞു.
'ലോക' എന്ന സിനിമയിൽ ഇല്ല പക്ഷെ ലോക സിനിമയിൽ ഉണ്ട്. ആ സിനിമയിൽ ഒരു വേഷം ചെയ്യാൻ ഉണ്ടായിരുന്നു, പക്ഷേ ഞാൻ ചെയ്തില്ല. അത് വേറൊരാൾ ചെയ്തു. ഇപ്പോൾ ഞാനതിൽ ദുഃഖിക്കുന്നു. വലിയ റോൾ ആയിരുന്നു. ഡൊമിനിക് കഥ ഒക്കെ പറഞ്ഞതാണ്. പക്ഷേ വേറെ കുറച്ച് കാരണങ്ങൾ കൊണ്ട് അത് ചെയ്യാൻ പറ്റിയില്ല.- ബേസിൽ പറഞ്ഞു.
കല്യാണി പ്രിയദർശനെ നായികയാക്കി മലയാളത്തിൽ ഒരുക്കിയ സൂപ്പർ ഹീറോ സിനിമയാണ് ലോക. ദുൽഖർ സൽമാൻ നിർമിച്ച് ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക ഭാഷയുടെ അതിർത്തികൾ ഭേദിച്ച് പ്രദർശനം തുടരുന്നു. 30 കോടി ചെലവിൽ നിർമിച്ച സിനിമ, 100 കോടിയും പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്. കല്യാണിയ്ക്കും നസ്‌ലിനും പുറമേ ചന്തു സലിംകുമാർ, അരുൺ കുര്യൻ, നിഷാന്ത് സാഗർ, രഘുനാഥ് പാലേരി, വിജയ രാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.